• HOME
  • »
  • NEWS
  • »
  • film
  • »
  • God Father Teaser | 'ഇത് തെലുങ്ക് ലൂസിഫര്‍'; ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും, 'ഗോഡ് ഫാദര്‍' ടീസർ

God Father Teaser | 'ഇത് തെലുങ്ക് ലൂസിഫര്‍'; ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും, 'ഗോഡ് ഫാദര്‍' ടീസർ

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്. ഒക്ടോബര്‍ 5ന് ചിത്രം തിയേറ്ററുകളിലെത്തും.

  • Last Updated :
  • Share this:
    മലയാള സിനിമയെ 200 കോടി ക്ലബില്‍ എത്തിച്ച മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ 'ഗോഡ് ഫാദര്‍' ടീസര്‍ പുറത്ത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന നായക കഥാപാത്രമായെത്തുന്നത് തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയാണ്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് പുറത്തിറക്കിയിരിക്കുന്ന ടീസറില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡേല പ്രൊഡക്ഷന്‍സും സൂപ്പര്‍ ഗുഡ് ഫിലീംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 5ന് ചിത്രം തിയേറ്ററുകളിലെത്തും.


    ലൂസിഫറില്‍ പ്രേക്ഷകര്‍ കണ്ട് കൈയ്യടിച്ച പലരംഗങ്ങളുടെയും തെലുങ്ക് വേര്‍ഷനാണ് ടീസറില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. മഞ്ജു വാര്യരുടെ പ്രിയ ദര്‍ശിനി രാംദാസ് എന്ന  കഥാപാത്രമായാണ് ഗോഡ് ഫാദറില്‍ നയന്‍താരയെത്തുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പൃഥിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എന്ന കഥാപാത്രമായാണ് എത്തുക. വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപാത്രത്തെ സത്യദേവ് കാഞ്ചറാണയാകും അവതരിപ്പിക്കുക. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്.



    ആക്ഷനും മാസും വേണ്ടുവോളം ഉപയോഗിച്ചിരിക്കുന്ന ചിത്രം തെലുങ്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ പാകത്തിനാണ് ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. നീരവ് ഷായാണ് ഛായാഗ്രഹണം. തമന്‍ സംഗീത സംവിധാനവും പ്രഭുദേവ കൊറിയോഗ്രഫിയും നിര്‍വഹിച്ചിരിക്കുന്നു. സുരേഷ് സെല്‍വരാജാണ് ആര്‍ട് ഡയറക്ടര്‍.
    Published by:Arun krishna
    First published: