ഓർക്കാപ്പുറത്തുള്ള ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ തളർന്ന ഭാര്യ മേഘ്ന രാജിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ. കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലമായിരുന്നു 39കാരനായ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കന്നഡയിലെ അറിയപ്പെടുന്ന താരമാണ് ചിരഞ്ജീവി.
മലയാളത്തിൽ ഉൾപ്പെടെ സജീവമായിരുന്ന താരമാണ് മേഘ്ന. കടിഞ്ഞൂൽ കണ്മണിക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഭർത്താവിന്റെ ആകസ്മിക നിര്യാണം. മേഘ്ന മൂന്നു മാസം ഗർഭിണിയാണ്. 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ ഉണ്ടായിരുന്നു.
ബസവൻഗുഡിയിലെ വസതിയിൽ ചിരഞ്ജീവിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലി ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.