ചിരിയൊരുങ്ങുന്നു; ചിരി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Chiri movie motion poster released | സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ ചിത്രമാണ് 'ചിരി'

News18 Malayalam | news18-malayalam
Updated: July 24, 2020, 9:16 PM IST
ചിരിയൊരുങ്ങുന്നു; ചിരി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ചിരി
  • Share this:
സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ വിവരിക്കുന്ന 'ചിരി' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.‌ ഡ്രീം ബോക്സ്‌ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ്‌ കൃഷ്ണ എന്നിവർ നിർമ്മിച്ച്‌ ജോസഫും, പി. കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ ദേവദാസാണ്.



ഷൈൻ ടോം ചാക്കോയുടെ അനുജൻ ജോ ജോൺ ചാക്കോ, അനീഷ്‌ ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, സുനിൽ സുഗദ, ഹരികൃഷ്ണൻ, രാജേഷ്‌ പറവൂർ, വിശാൽ, ഹരീഷ്‌ പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവർ അഭിനയിക്കുന്നു.



ഛായാഗ്രഹണം: ജിൻസ്‌ വിൽസൺ, ഗാനങ്ങൾ:വിനായക്‌ ശശികുമാർ,സന്തോഷ്‌ വർമ്മ,സംഗീതം:ജാസി ഗിഫ്റ്റ്‌,പ്രിൻസ്‌ ജോർജ്ജ്, പശ്ചത്തലസംഗീതം: 4 മ്യൂസിക്ക്.
Published by: meera
First published: July 24, 2020, 9:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading