HOME » NEWS » Film » CHIYAAN VIKRAM COBRA LOOK REVEALED

Chiyaan Vikram| ഇത് വിക്രം തന്നെയോ? കോബ്രയിലെ താരത്തിന്റെ രൂപമാറ്റം കണ്ട് ആരാധകർ

പുതിയ ചിത്രത്തിൽ വിക്രമാണെന്ന് പോലും തിരിച്ചറിയാത്ത രീതിയാലാണ് രൂപമാറ്റം.

News18 Malayalam | news18-malayalam
Updated: June 12, 2021, 11:59 AM IST
Chiyaan Vikram| ഇത് വിക്രം തന്നെയോ? കോബ്രയിലെ താരത്തിന്റെ രൂപമാറ്റം കണ്ട് ആരാധകർ
Image: Instagram
  • Share this:
കഴിഞ്ഞ ദിവസം ചിയാൻ വിക്രം ആരാധകർക്ക് കിടിലൻ സർപ്രൈസാണ് സംവിധായകൻ അജയ് ഗണമുത്തു സോഷ്യൽമീഡിയയിൽ ഒരുക്കിയത്. തന്റെ പുതിയ ചിത്രത്തിലെ നായകന്റെ ലുക്ക് അദ്ദേഹം ആരാധകരുമായി പങ്കുവെച്ചു. കോബ്ര എന്ന സിനിമയിലെ നായകനെയാണ് അജയ് ആരാധകർക്കായി പങ്കുവെച്ചത്.

അജയ് സംവിധാനം ചെയ്യുന്ന കോബ്രയിൽ ചിയാൻ വിക്രം ആണ് നായകനായി എത്തുന്നത്. എന്നാൽ താരത്തിന്റെ പുതിയ രൂപമാറ്റം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകർ. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ പുതിയ ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.


പുതിയ ചിത്രത്തിൽ വിക്രമാണെന്ന് പോലും തിരിച്ചറിയാത്ത രീതിയാലാണ് രൂപമാറ്റം. ഇമയ്ക നൊടികൾ എന്ന ചിത്രത്തിന്റെ സംവിധായകനിൽ നിന്നും മികച്ചൊരു ത്രില്ലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.




കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോബ്രയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉടൻ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയോടെയാണ് സംവിധായകൻ ചിയാന്റെ പുതിയ ലുക്ക് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

റഷ്യയിൽ കോബ്രയിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽ 2020 മാർച്ചിലാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്.

കോബ്രയിൽ ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിയാൻ വിക്രം എത്തുന്നത്. ഈ വർഷം ജനുവരിയിൽ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീനിധി ഷെട്ടി, കെഎസ് രവികുമാർ, മിയ ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
Published by: Naseeba TC
First published: June 12, 2021, 11:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories