ഞെട്ടിക്കാൻ ചിയാൻ വിക്രം; പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിൽ

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്

news18
Updated: August 2, 2019, 11:09 AM IST
ഞെട്ടിക്കാൻ ചിയാൻ വിക്രം; പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിൽ
വിക്രം
  • News18
  • Last Updated: August 2, 2019, 11:09 AM IST
  • Share this:
ചെന്നൈ: ഒരു സിനിമയിൽ തന്നെ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി വാങ്ങാൻ മിടുക്കുള്ള താരമാണ് കമൽഹാസൻ. അതുകഴിഞ്ഞാൽ പിന്നെ അന്യനിലൂടെയും 'ഐ'യിലൂടെയുമെല്ലാം വേഷപ്പകർച്ചകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ചിയാൻ വിക്രം. ഇപ്പോൾ ഇതാ അതിലും വലിയ വെല്ലുവിളിയാണ് വിക്രം ഏറ്റെടുത്തിരിക്കുന്നത്. പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിലാകും താരം പ്രത്യക്ഷപ്പെടുക. ഒരു നടൻ 25 വേഷങ്ങളിൽ ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടാകും.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. വിക്രമിന്റെ 25 രൂപമാറ്റങ്ങളുടെ അണിയറയിൽ യു എസ് കമ്പനിയാണ്. 7 സ്ക്രീൻ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്തവർഷമാകും സിനിമ തിയറ്ററിലെത്തുക. മെയാദ മാൻ, കടൈ കുട്ടി സിങ്കം എന്നീ രണ്ട് ചിത്രങ്ങളിലൂടെ തമിഴ്പ്രേക്ഷകരുടെ മനംകീഴടക്കിയ നടി പ്രിയ ഭവാനി ശങ്കർ ഈ സിനിമയിൽ വിക്രമിന്റെ നായികയായി എത്തുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുക എ ആർ റഹ്മാൻ ആണ്.

2008ൽ പുറത്തിറങ്ങിയ ദശാവതാരത്തിൽ കമൽഹാസൻ പത്ത് വ്യത്യസ്ത വേഷങ്ങളാണ് അവതരിപ്പിച്ചത്.

First published: August 2, 2019, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading