HOME » NEWS » Film » CHOREOGRAPHER SAJNA NAJAM GIVES FRESH LEASE OF LIFE TO AN UNUSED BRA N

ഓൺലൈനായി വാങ്ങി അലമാരയിലിരുന്നു; ഉപയോഗിക്കാത്ത വസ്ത്രം കൊണ്ട് മനോഹരമായ വസ്തു നിർമ്മിച്ച് കൊറിയോഗ്രാഫർ സജ്‌ന നജാം

ഉപയോഗിക്കാതെ അലമാരയ്ക്കുള്ളിൽ ഇരുന്ന വസ്ത്രം കൊണ്ട് മനോഹരമായ കൗതുക വസ്തു ഉണ്ടാക്കിയതിന്റെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്ത് കൊറിയോഗ്രാഫർ സജ്‌ന നജാം

News18 Malayalam | news18-malayalam
Updated: May 29, 2021, 4:11 PM IST
ഓൺലൈനായി വാങ്ങി അലമാരയിലിരുന്നു; ഉപയോഗിക്കാത്ത വസ്ത്രം കൊണ്ട് മനോഹരമായ വസ്തു നിർമ്മിച്ച് കൊറിയോഗ്രാഫർ സജ്‌ന നജാം
സജ്‌ന നജാം
  • Share this:
ഒരു കൗതുകത്തിന് ഓൺലൈൻ ആയി വാങ്ങിയ എന്തെല്ലാം വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ആരും കാണാത്ത മൂലകളിലോ, അലമാരയിലോ, അതുമല്ലെങ്കിൽ നിത്യവിസ്മൃതിയിലായോ ഇരിപ്പുണ്ടാവും. വെബ്‌സൈറ്റുകളിലെ മനോഹര ചിത്രങ്ങൾ കണ്ട് ഓർഡർ നൽകിയാൽ കയ്യിൽ കിട്ടുന്ന വസ്തു അതുപോലെയല്ല എന്ന് പലർക്കും പരാതിയുണ്ട്.

വസ്ത്രങ്ങളുടെ കാര്യമാണ് ഇതിൽ പ്രത്യേകിച്ച് പറയേണ്ടിയത്. മുൻപാണെങ്കിൽ അൽപ്പം വലുതായാൽ അത് അടുത്തുള്ള തുന്നൽക്കടയിൽ കൊടുത്ത് ഒന്ന് ശരിയാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാകട്ടെ, കോവിഡ് പ്രതിസന്ധി കാരണം വീടിനു പുറത്തിറങ്ങാൻ തന്നെ പ്രയാസമുള്ള സാഹചര്യത്തിലൂടെയാണ് പലരും കടന്നു പോവുക.

ഈ ലോക്ക്ഡൗൺ നാളുകളിൽ എന്നോ മറന്ന പഴയ വസ്ത്രങ്ങൾക്കിടയിലൂടെ കണ്ണോടിച്ചപ്പോൾ കോറിയോഗ്രാഫർ സജ്‌ന നജാമിന്റെ കയ്യിൽ തടഞ്ഞ ഒന്നാണ് ചിത്രത്തിന്റെ ഒരു പകുതിയിൽ കാണുന്ന മനോഹരമായ വസ്തു.

ഓൺലൈൻ ഓർഡർ നൽകി വാങ്ങി, പാകമാകാത്തതിനാൽ അലമാരയിൽ ഇരിപ്പുറപ്പിച്ച ഒരു വസ്ത്രമാണ് ബാൽക്കണിയിൽ മനോഹരമായ പൂക്കൂടയായി അലങ്കരിച്ചിരിക്കുന്നത്. അതെന്താന്നറിയാൻ പോസ്റ്റ് നോക്കുക.

സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ചാണ് അതിന് ഇത്തരമൊരു മോടിപിടിപ്പിക്കൽ നടത്തിയിരിക്കുന്നത്. ശേഷം തുണികൊണ്ടുള്ള പലവർണ്ണങ്ങളിലെ പൂക്കൂട കാറ്റിലാടുന്ന ഒരു ചെറു വീഡിയോയും സജ്‌ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.



Also read: പ്രേമത്തിന്റെ ആറ് വർഷങ്ങൾ; ഓർമ്മകൾ അയവിറക്കി താരങ്ങളും ആരാധകരും

മേരിയും മലർ മിസ്സും ജോർജും കൂട്ടുകാരും വെള്ളിത്തിരയിലെത്തിയിട്ട് ആറ് വർഷങ്ങൾ പിന്നിടുന്നു. മലയാള സിനിമയിൽ ന്യൂ ജെൻ സിനിമകൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകിയ ചിത്രമാണ് നിവിൻ പോളി നായകനായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം'. 2015 മെയ് 29ന് തിയേറ്ററിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ പിന്നിട്ടിരുന്നു.

അക്കാലത്ത് ഏറ്റവുമധികം വ്യാജ കോപ്പികൾ പ്രചരിച്ച ചിത്രം കൂടിയാണ് 'പ്രേമം'. ഈ പശ്ചാത്തലം പുതിയ ചിത്രമായ 'ഓപ്പറേഷൻ ജാവയിൽ' അവതരിപ്പിക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥിനിയായ കാമുകിക്ക് 'പ്രേമം' സെൻസർ പതിപ്പ് നൽകുന്ന 'അഖിലേഷേട്ടൻ' ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.




Published by: user_57
First published: May 29, 2021, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories