നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Churuli | തെറിവിളി ഇല്ലാത്ത നന്മയുടെ 'ചുരുളി'; ജിസ് ജോയ് വേർഷൻ വീഡിയോ വൈറൽ

    Churuli | തെറിവിളി ഇല്ലാത്ത നന്മയുടെ 'ചുരുളി'; ജിസ് ജോയ് വേർഷൻ വീഡിയോ വൈറൽ

    അടിപിടിയും ബഹളങ്ങളും തെറിവിളിയും ഒന്നുമില്ലാത്ത ഒരു ചുരുളി, ഏതൊരു സാധാരണ സിനിമാ പ്രേമിക്കും ഇഷ്ടപ്പെടുന്ന ചിത്രമായി ചുരുളിയെ മാറ്റിയാൽ എങ്ങനെയിരിക്കും?

    • Share this:
      ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) ചിത്രമായ ചുരുളി (Churuli) പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ തെറിവിളി കൂടിപ്പോയി എന്ന് പറഞ്ഞ് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. തെറിവിളിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ്. ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രത്തിൽ അസഭ്യവർഷങ്ങൾ ഒരുപാടുണ്ടെങ്കിലും അവയെല്ലാം സിനിമയ്ക്ക് അത്യാവശ്യമായത് കൊണ്ട് മാത്രമാണ് ഉൾപ്പെടുത്തിയത് എന്നായിരുന്നു സിനിമയിൽ പ്രവർത്തിച്ചവരുടെ വാദം. ചിത്രത്തിനെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ രംഗത്ത് എത്തിയിരുന്നു. ചുരുളിയെ ഇറ്റാലിയന്‍ തത്വചിന്തകനായ ഡാന്റെയോട് ഉപമിച്ചാണ് എന്‍.എസ്.മാധവന്‍ തന്റെ പ്രശംസ അറിയിച്ചത്.

      എന്നാല്‍ ഇപ്പോൾ ചർച്ചയാകുന്നത് ചുരുളിയുടെ മറ്റൊരു പതിപ്പാണ്. അടിപിടിയും ബഹളങ്ങളും തെറിവിളിയും ഒന്നുമില്ലാത്ത ഒരു ചുരുളി, ഏതൊരു സാധാരണ സിനിമാ പ്രേമിക്കും ഇഷ്ടപ്പെടുന്ന ചിത്രമായി ചുരുളിയെ മാറ്റിയാൽ എങ്ങനെയിരിക്കും? മലയാളം സിനിമയിൽ ഫീൽ ഗുഡ് മൂവികൾ സിഗ്നേച്ചർ ആക്കി മാറ്റിയ സംവിധായകന്‍ ജിസ് ജോയ് (Jis Joy) ചിത്രം സംവിധാനം ചെയ്താല്‍ എങ്ങനെയിരിക്കും? അങ്ങനെ വരുന്ന ചുരുളിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

      ചുരുളിയുടെ ജിസ് ജോയ് പതിപ്പിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. യഥാർത്ഥ ചുരുളിയിലെ അതേ രംഗങ്ങൾ ഒരു ഫീൽ ഗുഡ് മൂവിക്ക് ചേരുന്ന വിധത്തിൽ കോർത്തിണക്കി കൊണ്ട് 'ചുരുളി ജിസ് ജോയ് വേർഷൻ' വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ട്രോൾ മോളിവുഡ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ്. ശാന്തസുന്ദരമായ പ്രകൃതിയും നന്മയുള്ള മനുഷ്യരും ഒപ്പം ഇമ്പമുള്ള ഈണങ്ങളും ചേർത്ത് ശരിക്കുമൊരു ഫീൽ ഗുഡ് മൂവി തന്നെയാണ് ഒരുക്കിയെടുത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിൽ പങ്കിട്ടിരിക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തിട്ടുണ്ട്.

      ജല്ലിക്കട്ടിനു (Jallikkettu) ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'ചുരുളി'. കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ (IFFK) മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഐഎഫ്എഫ്‌കെയില്‍ പ്രദർശിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായ പതിപ്പാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് എന്ന് സിനിമയുടെ പ്രവർത്തകർ അറിയിച്ചിരുന്നു.

      Also read- Churuli | 'പാലം മറികടന്ന് നിങ്ങള്‍ പുതിയൊരു ലോകം സൃഷ്ടിച്ചു'; ചുരുളിയെ പ്രശംസിച്ച് എന്‍.എസ് മാധവന്‍

      കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചുരുളി നവംബര്‍ 19ന് സോണി ലിവിലൂടെയാണ് (Sony Liv) റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദ് ജോസുമാണ് (Chemban Vinod Jose) ചിത്രത്തിന്റെ നിർമാതാക്കൾ. എസ് ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് (Joju George), ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് (Vinay Forrt) തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. സൗബിന്‍ ഷാഹിര്‍ (Soubin Shahir), ജാഫര്‍ ഇടുക്കി (Jaffer Idukki) എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
      Published by:Naveen
      First published:
      )}