• HOME
 • »
 • NEWS
 • »
 • film
 • »
 • Cinema Theatres| കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ 25ന് തുറക്കും

Cinema Theatres| കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ 25ന് തുറക്കും

ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ (Theatre Owners) യോഗത്തിലാണ് പ്രദര്‍ശനം പുനരാരംഭിക്കാൻ തീരുമാനിച്ചത്​.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്ത്​ തീയറ്ററുകള്‍ (Cinema Theatres) തുറക്കുന്നു. തിങ്കളാഴ്ച (ഒക്ടോബർ 25) മുതൽ മള്‍ട്ടിപ്ലക്‌സ് (Multiplex) അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്ന്​ പ്രവർത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക്​ (Two Dose Covid-19 Vaccines) മാത്രമെ ​പ്രവേശനമുണ്ടാവുകയുള്ളു. ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ (Theatre Owners) യോഗത്തിലാണ് പ്രദര്‍ശനം പുനരാരംഭിക്കാൻ തീരുമാനിച്ചത്​. തീയറ്ററുകള്‍ തുറക്കുന്നതിന്​ മുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

  ഈ മാസം 25 മുതല്‍ സിനിമാശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അ​തേസമയം വിവിധ നികുതി ഇളവ് ഉൾ​പ്പടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉടമകള്‍ ആവശ്യപ്പെ​ട്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിനോദ നികുതി, വൈദ്യുതി, കെട്ടിട നികുതി എന്നിവയിലാണ്​ ഇളവ്​ ആവശ്യപ്പെട്ടത്​. ഇത്​ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ്​ ഉടമകൾ സർക്കാറിനെ വീണ്ടും കാണുന്നത്​.

  മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും അടക്കമുള്ള സിനിമകൾ തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.
  കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ മാസം 25 മുതൽ മാനദണ്ഡങ്ങൾ പാലിച്ച് തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പകുതി സീറ്റുകളിൽ ആളുകളെ ഇരുത്തി പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് തീയറ്റർ ഉടമകൾ യോഗം ചേർന്നത്.

  സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങിയ 'തിങ്കളാഴ്ച നിശ്ചയം' ഒടിടി റിലീസിന്; ട്രെയ്‍ലര്‍ പുറത്തിറങ്ങി

  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (State Film Awards) വേദിയില്‍ തിളങ്ങിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ ( Thinkalazhcha Nishchayam) ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ സിനിമയായി തിങ്കളാഴ്ച നിശ്ചയത്തെ തെരഞ്ഞെടുത്തിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ 'സോണി ലിവി' (Sony LIV)ലൂടെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസിംഗ് തീയതി (Releasing Date) പ്രഖ്യാപിച്ചിട്ടില്ല.

  മികച്ച രണ്ടാമത്തെ സിനിമയ്ക്കൊപ്പം മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇരുപത്തഞ്ചാമത് ഐ എഫ് എഫ് കെയിലും സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. 'മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ്‍ലൈനില്‍ എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന്‍ കൂടിയായ സെന്ന ഹെഗ്‍ഡെ ആണ്, പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കര മല്ലികാര്‍ജ്ജുനയ്യ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും.

  അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പ്പിത് ഹെഗ്ഡെ, മനോജ് കെ യു, രഞ്ജി കന്‍കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ, ഉണ്ണിമായ നാലപ്പാടം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഭാഷകൊണ്ടും അവതരണം കൊണ്ടും മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, സെന്ന ഹെഗ്‍ഡെയ്ക്കൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. ടൊവീനോ നായകനായ 'കാണെക്കാണെ' ആയിരുന്നു സോണി ലിവിന്‍റെ ആദ്യ ഡയറക്ട് മലയാളം റിലീസ്.
  Published by:Rajesh V
  First published: