• HOME
 • »
 • NEWS
 • »
 • film
 • »
 • CLINT EASTWOOD SET TO MAKE A COMEBACK TO ACTING AT AGE 91 MM

Clint Eastwood | വയസ് 91; തകര്‍പ്പന്‍ ഇടിയും കുതിരസവാരിയുമായി ക്ലിന്റ് ഈസ്റ്റ്‌വുഡ് തിരിച്ചെത്തുന്നു

ഈസ്റ്റ്‌വുഡ്, തന്റെ 91-ാം വയസ്സില്‍ സംവിധാനം ചെയ്ത് നായകനാകുന്ന 'ക്രൈ മാച്ചോ' സെപ്റ്റംബര്‍ 17ന് തിയേറ്ററുകളില്‍ എത്താന്‍ കാത്തിരിക്കുകയാണ്

ക്ലിന്റ് ഈസ്റ്റ്‌വുഡ്

ക്ലിന്റ് ഈസ്റ്റ്‌വുഡ്

 • Share this:
  'ഓരോ തോക്കും അതിന്റേതായ ഒരു ട്യൂണ്‍ സൃഷ്ടിക്കുന്നു'... ലോക ചലച്ചിത്രത്തിലെ ഏക്കാലത്തെയും മികച്ച ആവിഷ്‌കാരങ്ങളിലൊന്നായ 'ദി ഗുഡ്, ദി ബാഡ്, ദി അഗ്ലി' (1966) എന്ന കൗബോയ് ചിത്രത്തിലെ നായക കഥാപാത്രമായ ബ്ലോണ്ടിയുടെ (പേരില്ലാത്ത മനുഷ്യന്‍) ഈ ഡയലോഗ് ഇന്നും സിരകളില്‍ ആവേശം പടര്‍ത്തും.

  ബ്ലോണ്ടി എന്ന കഥാപാത്രത്തിന് ജീവന്‍ കൊടുത്ത ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന പകരം വയ്ക്കാനില്ലാത്ത കൗബോയ് ഹീറോ ഇപ്പോഴും ലോകത്തിനെ വിസ്മയിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഈസ്റ്റ്‌വുഡ്, തന്റെ 91-ാം വയസ്സില്‍ സംവിധാനം ചെയ്ത് നായകനാകുന്ന 'ക്രൈ മാച്ചോ' സെപ്റ്റംബര്‍ 17ന് തിയേറ്ററുകളില്‍ എത്താന്‍ കാത്തിരിക്കുകയാണ്.

  ഈസ്റ്റ്‌വുഡ് സിനിമയായതിനാല്‍, 'ക്രൈ മാച്ചോ' ഒരു നിശ്ചിത അളവിലുള്ള സംഘട്ടനങ്ങളും, സാഹസികതകളും ഉള്‍ക്കൊള്ളുന്നതാണ്. ചിത്രത്തിൽ ഈസ്റ്റ്‌വുഡിന്റെ തകര്‍പ്പന്‍ ഇടിയുടെ ഒരു സംഘട്ടനവും കുതിര സവാരിയും ഉള്‍പ്പെടുന്നുണ്ട്. സംഘട്ടനത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് “ഇത് ഞാന്‍ പണ്ട് ചെയ്തിരുന്നത്ര മികച്ചതായിരിക്കില്ല, പക്ഷേ ഇത് ചെയ്യുന്നത് രസകരമായിരുന്നു' എന്നാണ്. 'ക്ഷമിക്കാനാവാത്ത മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഒരു കുതിര പുറത്ത് കയറി' എന്നാണ് കുതിര സവാരിയെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. ഈ വര്‍ഷം പുറത്തിറങ്ങിയ എല്ലാ വാര്‍ണര്‍ ബ്രദേഴ്സ് ചിത്രങ്ങളെയും പോലെ തന്നെ 'ക്രൈ മാച്ചോ' തിയേറ്ററുകളില്‍ പ്രത്യക്ഷപ്പെടുന്ന അതേ ദിവസം തന്നെ എച്ച്ബിഒ മാക്‌സിലും സ്ട്രീം ചെയ്യും. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

  കാലിഫോര്‍ണിയയിലെ തെഹാമ കൗണ്ടിയുടെ ഒരു ഒറ്റപ്പെട്ട മൂലയില്‍, ഗ്രാന്റ് റാഞ്ചിന് യോഗ്യമായ ആ പ്രദേശത്തെ വളഞ്ഞ റോഡുകളിലൂടെ കടന്നുപോകുന്ന തന്റെ 2000 ഏക്കര്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപത്തായി വസിക്കുന്ന ഈസ്റ്റ്‌വുഡ് ടാന്‍ പാന്റും നീല പാറ്റേണുള്ള ഷര്‍ട്ടും ധരിച്ച് തന്റെ പുതിയ ചിത്രത്തെക്കുറിച്ചും 'ഇന്നത്തെ ലോകത്തിലെ ഒരു വിചിത്ര സിനിമയെ' കുറിച്ചും അതിലേക്ക് നയിച്ച തന്റെ കരിയറിനെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.  ഈസ്റ്റ്‌വുഡും പ്രശസ്ത തിരക്കഥാകൃത്ത് നിക്ക് ഷെന്‍ക് ('ഗ്രാന്‍ ടോറിനോ,' 'ദി മ്യൂള്‍'), പരേതനായ എന്‍. റിച്ചാര്‍ഡ് നാഷ് എന്നിവരുടെ തിരക്കഥയിലാണ് 'ക്രൈ മാച്ചോ' എത്തുന്നത്. നാഷിന്റെ തന്നെ നോവലിനെ അടിസ്ഥാനമാക്കിയുള്ള, 1979-ലെ 'ക്രൈ മാച്ചോ'യില്‍ മൈക്ക് മിലോയുടെ കഥയാണ് പറയുന്നത്. ഒരു പരാജയപ്പെട്ട എക്സ് റോഡിയോ പയ്യന്റെ കഥ. ഈസ്റ്റ്‌വുഡിന്റെ വാക്കുകളില്‍ ബാധ്യതയും നിരാശയും കൂടിച്ചേര്‍ന്ന്, തന്റെ മുന്‍ മേധാവിയുടെ (ഡ്വൈറ്റ് യോകാം) മകനെ  (പുതുമുഖമായ എഡ്വാര്‍ഡോ മിനറ്റ്) അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം മെക്‌സിക്കോയില്‍ നിന്ന് പുറത്താക്കാന്‍ സഹായിക്കാന്‍ സമ്മതിക്കുന്ന മൈക്ക് മിലോയുടെ കഥയാണിത്.

  തന്റെ സഹപ്രവര്‍ത്തകരില്‍ പലരും ജീവതത്തില്‍ നിന്ന് വിടവാങ്ങുകയും പലരും സിനിമയില്‍ നിന്ന് റിട്ടയറ് ആയി വിശ്രമിക്കുകയും ചെയ്യുമ്പോള്‍ ഒരു കൗബോയ് ഹീറോയെപ്പോലെ തന്നെ തളരാതെ സ്‌ക്രീനിന് മുന്നിലും പിന്നിലും ചടുലതയോടെ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. 1950കളിലെ പ്രധാന ചലച്ചിത്രങ്ങളില്‍ നേരിട്ട് അഭിനയിച്ച ഏറ്റവും പഴയ അമേരിക്കന്‍ എന്നാണ് ഈസ്റ്റ്‌വുഡിനെ പലരും വിശേഷിപ്പിക്കുന്നത്. 1950കളില്‍ സിനിമ രംഗത്തേക്ക് എത്തുകയും 1955ഓടെ ചെറിയ ചെറിയ വേഷങ്ങളോടെ അഭിനയ രംഗത്ത് സജീവമാവുകയും ചെയ്തു അദ്ദേഹം. അരനൂറ്റാണ്ട് മുമ്പാണ് ക്യാമറയ്ക്ക് പിന്നിലെ ഈസ്റ്റ്‌വുഡിന്റെ ആദ്യ സിനിമ, 'പ്ലേ മിസ്റ്റി ഫോര്‍ മീ' (1971) എത്തിയത്.

  ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത ഈ ചിത്രം നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൊണ്ട് ഒക്കെ തന്നെയാവാം നമ്മുടെ ഈ പഴയ ഹീറോ, ഇപ്പോള്‍ സ്‌ക്രീനില്‍ അല്പം ഒന്ന് 'പതുക്കെ നടന്നാലും.. അതിനും അയാള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നത്. അന്നും ഇന്നും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് ഈസ്റ്റ്‌വുഡിനോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി വാക്കുകള്‍ക്ക് പകരമായിട്ടുള്ള സന്തോഷകരമായ ഒരു തോള് അനക്കലുകളായിരിക്കും. എന്നിട്ട് പറയുന്നു, 'ഞാന്‍ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കുന്നില്ല. അന്നത്തേ അതെയാളല്ല ഞാനെങ്കില്‍, അതിനെക്കുറിച്ച് ഒന്നും അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പുതിയ ആളെ എനിക്ക് ഇഷ്ടപ്പെട്ടേക്കില്ല. ഒരു പക്ഷെ ഞാന്‍ ചിന്തിച്ചേക്കാം, ഈ വിഡ്ഢിയെ ഞാന്‍ എന്താണ് ചെയ്യുന്നത്?' എന്ന്.. 91-ാംവയസ്സിലെ ഈസ്റ്റ്‌വുഡ് അങ്ങനെയാണ്, വിശ്രമവും അനായാസവുമായ ഒരു ജീവിതം അയാള്‍ കാണുന്നുവെന്നാണ് ലോസ് ഏഞ്ചലസ് ടൈംസിലെ അഭിമുഖത്തില്‍ പറയുന്നത്.
  Published by:user_57
  First published:
  )}