കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ദേവദാരു പൂത്തു' പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി. മികച്ച സാംസ്കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമൻകുട്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ചുനക്കരയുടെ സംഭാവനകള്‍ എക്കാലവും ഓർമിക്കപ്പെടും: മന്ത്രി എ കെ ബാലൻ
മലയാള സിനിമ, നാടക രംഗങ്ങളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. മലയാളികൾ എന്നും ഓർക്കുന്ന നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നാടകങ്ങൾക്കു വേണ്ടിയും നിരവധി ഗാനങ്ങളെഴുതി. ആകാശവാണിക്കു വേണ്ടി അദ്ദേഹം എഴുതിയ ലളിത ഗാനങ്ങളും ശ്രദ്ധേയമാണ്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും.
കവിയും നാടക, സിനിമാ ഗാനരചയിതാവുമായ
ചുനക്കര രാമൻകുട്ടി ബുധനാഴ്ച 10.45ഓടെയാണ് അന്തരിച്ചത്. 84 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുമല രേണുകാ നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന്.
ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ), പി.ടി.സജി ( മുംബൈ റെയിൽവേ ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി).
TRENDING Gold Smuggling Case| NIA സംഘം വീണ്ടും സെക്രട്ടേറിയേറ്റിൽ; പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു [NEWS]Chunakkara Ramankutty| കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു [NEWS] സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ[NEWS]
75 സിനിമകളില്‍ ഇരൂന്നൂറിലേറെ പാട്ടുകള്‍ക്ക് വരികളെഴുതിയാണ് ചുനക്കര രാമന്‍കുട്ടി മലയാളി ഹൃദയത്തോട് ചേര്ന്നുനില്ക്കുന്നത്. നാടക ഗാനങ്ങളില്‍ നിന്ന് തുടങ്ങിയ ചുനക്കര നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ പങ്കാളിയായി. മലയാളി മനസില്‍ എന്നും പൂത്തുലഞ്ഞ് നില്ക്കുന്ന വരികള്‍. ദേവീ നിൻ രൂപം, സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. 1984ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.