മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി നടന് ആശംസകള്‍ അറിയിച്ചത്. ‘ പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 63-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം രംഗത്തെത്തിയിട്ടുണ്ട്.
Mohanlal birthday | ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി
മോഹന്‍ലാലിന്റെ ആരാധക സംഘടനയായ ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്, ജിത്തു ജോസഫിന്റെ റാം, മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ്, രജനീകാന്തിനൊപ്പമുള്ള തമിഴ് ചിത്രം ജയിലര്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.