HOME » NEWS » Film » CO WORKERS LAUNCH RS 100 CHALLENGE TOWARDS TREATMENT AID FOR KAILAS NATH

Kailas Nath | ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടൻ കൈലാസ് നാഥിന് വേണ്ടി 100 രൂപ ചലഞ്ചുമായി സഹപ്രവർത്തകർ

ഇദ്ദേഹം ഇപ്പോൾ എറണാകുളത്ത് ചികിത്സയിൽ തുടരുകയാണ്

News18 Malayalam | news18-malayalam
Updated: May 13, 2021, 9:10 AM IST
Kailas Nath | ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടൻ കൈലാസ് നാഥിന് വേണ്ടി 100 രൂപ ചലഞ്ചുമായി സഹപ്രവർത്തകർ
കൈലാസ് നാഥ്
  • Share this:
ഹൃദയത്തിനും കരളിനും ഗുരുതര രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന നടൻ കൈലാസ് നാഥിന് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ച് സഹപ്രവർത്തകർ. ഇദ്ദേഹം എറണാകുളത്തെ റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ തുടരുകയാണ്. ചികിത്സയ്ക്കായി ഭാരിച്ച തുക വേണ്ടിവരുമെന്നതിനാലാണ് ഏവരും കൈകോർക്കുന്നത്. ചലച്ചിത്ര-സീരിയൽ പ്രവർത്തകരും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം മുതൽ ഈ സന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്.

സഹപ്രവർത്തകനായ സജിന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൈലാസ് നാഥിന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്തറിയുന്നത്.

"സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. പ്രതീക്ഷയോടെ അഡ്മിൻ പാനൽ.

Kailasnadh
SBI TVM
Account number..6701573197-0
IFCS.SBIN0070690

Name: Dhanya Kailas
Ac No : 100068155732
Bank Name : IndusInd Bank
IFSC : INDB0000363
Branch : Tripunithura
Dhanya (Mob) : 9349517000
മകളുടെ ആണ്"

എന്നാണ് സജിൻ പോസ്റ്റ് ചെയ്ത സന്ദേശം.



കൈലാസിന്റെ ഭാര്യ ധന്യയുടെ അക്കൗണ്ട് നമ്പറിലും ഗൂഗിൾ പേ വഴിയും പണം അയക്കാവുന്നതാണ്. തൃപ്പൂണിത്തുറയിലാണ് കൈലാസ് നാഥ് താമസിക്കുന്നത്.

പുകവലി, മദ്യപാന ശീലങ്ങൾ ഒന്നുമില്ലാത്തയാളാണ് കൈലാസ് നാഥ്. മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Published by: user_57
First published: May 13, 2021, 9:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories