നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കഞ്ചാവ് ഉപയോഗിച്ചതായി കുറ്റസമ്മതം; ഹാസ്യതാരം ഭാരതി സിംഗ് അറസ്റ്റിൽ

  കഞ്ചാവ് ഉപയോഗിച്ചതായി കുറ്റസമ്മതം; ഹാസ്യതാരം ഭാരതി സിംഗ് അറസ്റ്റിൽ

  ചോദ്യം ചെയ്യലിൽ തങ്ങൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഭാർതിയും ഭർത്താവും സമ്മതിച്ചതായാണ് എന്‍സിബി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

  Bharti Singh and Haarsh Limbachiyya (Image courtesy: Viral Bhayani)

  Bharti Singh and Haarsh Limbachiyya (Image courtesy: Viral Bhayani)

  • Share this:
   മുംബൈ: മയക്കുമരുന്ന് കേസിൽ ഹാസ്യതാരം ഭാർതി സിംഗ് അറസ്റ്റിൽ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (NCB) ചോദ്യം ചെയ്യലിനൊടുവിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാർതിക്കൊപ്പം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ഭർത്താവ് ഹാര്‍ഷ് ലിംബാച്ചിയായുടെ പരിശോധന നടന്നു വരികയാണെന്നും എൻസിബി അറിയിച്ചിട്ടുണ്ട്.

   Also Read-Sushant Singh Rajput| മയക്കു മരുന്ന് കേസിൽ സഹോദരൻ അറസ്റ്റിലായതിനു പിന്നാലെ ഇൻസ്റ്റഗ്രാം പ്രൈവറ്റാക്കി നടൻ അർജുന്‍ രാംപാലിന്റെ കാമുകി

   ചാനലുകളിലെ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഭാർതി. മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള ഒരാൾ നൽകിയ വിവരങ്ങൾ അനുസരിച്ച് എൻസിബി ഇന്ന് ഭാരതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്നും ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാർതിയെയും ഭർത്താവിനെയും ഇവർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

   Also Read-ബോളിവുഡ് ലഹരിമരുന്ന് കേസ്: നിർമാതാവ് ഫിറോസ് നദിയാദ്‌വാലയ്ക്ക് പിന്നാലെ അർജുൻ രാംപാലിന്റെ വീട്ടിലും റെയ്ഡ്

   ചോദ്യം ചെയ്യലിൽ തങ്ങൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഭാർതിയും ഭർത്താവും സമ്മതിച്ചതായാണ് എന്‍സിബി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 'കൊമേഡിയൻ ഭാർതി സിംഗിന്‍റെ വീട്ടിലും പ്രൊഡക്ഷൻ ഹൗസിലുമായി എൻസിബി സംഘം റെയ്ഡ് നടത്തിയിരുന്നു. രണ്ടിടങ്ങളിൽ നിന്നുമായി 86.5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലഹരി വസ്തു ഉപയോഗിച്ചതായി ഇരുവരും കുറ്റസമ്മതം നടത്തുകയും ചെയ്തു. ഭാർതി സിംഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവിന്‍റെ പരിശോധനകൾ നടന്നു വരികയാണ്' എൻസിബി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ ലഹരി മാഫിയയിലേക്ക് വഴി തിരിഞ്ഞത്. ലഹരി മരുന്ന കേസിൽ സുശാന്തിന്‍റെ കാമുകി റിയാ ചക്രവർത്തി ജയിലിലാവുകയും ചെയ്തു. ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാന്‍, അർജുൻ രാംപാൽ തുടങ്ങി ബോളിവുഡിലെ പല മുൻനിര താരങ്ങളെയും കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്തിരുന്നു.
   Published by:Asha Sulfiker
   First published:
   )}