• HOME
 • »
 • NEWS
 • »
 • film
 • »
 • Lord Krishna | സാനിറ്ററി പാഡിൽ ശ്രീകൃഷ്‌ണന്‍റെ ചിത്രം; സിനിമാ പോസ്‌റ്ററിനെതിരെ വ്യാപക വിമര്‍ശനം

Lord Krishna | സാനിറ്ററി പാഡിൽ ശ്രീകൃഷ്‌ണന്‍റെ ചിത്രം; സിനിമാ പോസ്‌റ്ററിനെതിരെ വ്യാപക വിമര്‍ശനം

'മസൂം സവാല്‍' എന്ന ചിത്രത്തിനും അണിയറപ്രവർത്തകർക്കും എതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  സാനിറ്ററി പാഡിൽ ശ്രീകൃഷ്‌ണന്‍റെ (Lord Krishna) ചിത്രം ഉള്‍പ്പെടുത്തിയ സിനിമ പോസ്‌റ്ററിനെതിരെ വ്യാപക വിമര്‍ശനം. ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. രഞ്‌ജന ഉപാധ്യായ്‌ നിര്‍മിച്ച് സന്തോഷ്‌ ഉപാധ്യായ്‌ സംവിധാനം ചെയ്‌ത 'മസൂം സവാല്‍' (Masoom Sawaal) എന്ന ചിത്രത്തിനും അണിയറപ്രവർത്തകർക്കും എതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാണ് പ്രധാന ആക്ഷേപം.

  ഹിന്ദു രാഷ്ട്ര നവനിർമാൺ സേന പ്രസിഡന്റ് അമിത് റാത്തോഡിന്റെ പരാതിയിൽ സംവിധായകൻ സന്തോഷ് ഉപാധ്യായയ്ക്കും അദ്ദേഹത്തിന്റെ കമ്പനിക്കും സിനിമയുടെ മുഴുവൻ ടീമിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 295 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയങ്ങളെയോ ദൈവങ്ങളെയോ മുറിവേൽപ്പിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക) പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

  ആർത്തവത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാനിറ്ററി പാഡുകളിൽ ശ്രീകൃഷ്ണന്റെ ചിത്രമുള്ള പോസ്റ്ററിനെതിരെയാണ് പരാതി. ഇത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഉത്തർപ്രദേശിലും രാജ്യത്തുടനീളവും വർഗീയ കലാപങ്ങൾ ആളിക്കത്തിക്കുമെന്നും പരാതിക്കാരൻ ആരോപിച്ചു. സിനിമാ നിർമാതാവും സംഘവും വളരെ ആസൂത്രിതമായി രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും എഫ്‌ഐആറിൽ ആരോപണമുണ്ട്.

  Also Read-Shah Rukh Khan| ബലമായി കയ്യില്‍ കയറിപ്പിടിച്ച ആരാധകനെ തട്ടിമാറ്റി ഷാരൂഖ്; പിതാവിനെ സമാധാനിപ്പിച്ച് ആര്യന്‍ ഖാന്‍

  സിനിമ പ്രദർശിപ്പിക്കുന്ന സാഹിബാബാദിലെയും ഗാസിയാബാദിലെയും രണ്ട് സിനിമാ തിയേറ്റുകൾക്കു പുറത്ത് ഹിന്ദു രാഷ്ട്ര നവനിർമാൺ സേന ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധിക്കുമെന്നും റാത്തോഡ് പിടിഐയോട് പറഞ്ഞു. ഈ രണ്ട് സിനിമാ തിയേറ്റുകളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഓഫീസർ അറിയിച്ചു. എന്തു വില വില കൊടുത്തും ക്രമസമാധാനം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  അവശ്യസാധനങ്ങളുടെ വില വർധനവിനെതിരെ ആസാമില്‍ ശിവന്റെ വേഷത്തിൽ പ്രതിഷേധിച്ച യുവാവിനെ അറസ്റ്റ് ചെയ്ത വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ബിരിഞ്ചി ബോറ എന്ന യുവാവായിരുന്നു വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

  പാർവതിയുടെ വേഷമിട്ട സഹഅഭിനേത്രി പരിഷ്മതിയോടൊപ്പം ശിവന്റെ വേഷഭാവങ്ങളോടെ ബൈക്കിലെത്തിയായിരുന്നു പ്രതിഷേധം. ബൈക്ക് നിർത്തി പെട്രോൾ തീർന്നതായി അഭിനയിച്ചുകൊണ്ട് ഇന്ധനവില ഉയരുന്നതിനെതിരായി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. തുടർന്ന് ഇരുവരും തമ്മിലുണ്ടാകുന്ന തര്‍ക്കത്തിന്റെ രൂപത്തിൽ വിലവർധനവിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

  Also Read-നടിയെ അക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് എക്കാലവും നിന്നത്; കുഞ്ചാക്കോ ബോബൻ

  വിലവർധനവിനെതിരെ പ്രതികരിക്കാൻ ജനങ്ങളോട് ഇവർ ആഹ്വാനം ചെയ്യുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത്, ബജറംഗ് ദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിനെതിരെ രംഗത്തെത്തി.

  മതവികാരം വ്രണപ്പെടുത്തിയാതും മതത്തെ ദുരുപയോഗം ചെയ്തതായും ചൂണ്ടിക്കാട്ടി സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് നഗാവ് സദർ പൊലീസ് കേസെടുക്കുകയായിരുന്നു.
  Published by:Jayesh Krishnan
  First published: