പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയ്ക്കെതിരെ (Ganesh Acharya) മുംബൈ പോലീസ് ലൈംഗികാതിക്രമ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. നൃത്തസംവിധായകനെതിരെ 2020-ൽ അദ്ദേഹത്തിന്റെ സഹ-നർത്തകരിൽ ഒരാൾ ലൈംഗിക പീഡന പരാതി ആരോപിച്ചിരുന്നു. ഇതേ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അന്ധേരിയിലെ ബന്ധപ്പെട്ട മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ അടുത്തിടെ കുറ്റപത്രം സമർപ്പിച്ചതായി പരാതി അന്വേഷിച്ച ഒഷിവാര പോലീസ് ഓഫീസർ സന്ദീപ് ഷിൻഡെ പറഞ്ഞു.
സാമന്തയുടെ നൃത്തച്ചുവടുകൾ കൊണ്ട് ശ്രദ്ധേയമായ 'പുഷ്പ' സിനിമയിലെ ഊ അന്തവ... ഗാനം കൊറിയോഗ്രാഫി ചെയ്തത് ഗണേഷ് ആചാര്യയാണ്.
ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗണേഷ് ആചാര്യയ്ക്കും സഹായിയ്ക്കും എതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-എ (ലൈംഗിക പീഡനം), 354-സി (വോയറിസം), 354-ഡി (പിന്തുടരൽ), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ) 323 (പരിക്കേൽപ്പിക്കൽ), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 34 (കുറ്റം ചെയ്യാനുള്ള പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് പോലീസ് തന്നോട് പറഞ്ഞതായി 35 കാരിയായ സഹ നർത്തകി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് ആചാര്യ വിസമ്മതിച്ചു. നേരത്തെയും ഗണേഷിനെതിരെ നിരവധി സഹപ്രവർത്തകർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഗണേഷ് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും അടിസ്ഥാനരഹിതമെന്ന് പറയുകയും ചെയ്തു.
സഹ നർത്തകിയുടെ പരാതിയിൽ മുംബൈ പോലീസ് FIR ഫയൽ ചെയ്തപ്പോൾ, ഗണേഷ് ആചാര്യയുടെ അഭിഭാഷക സംഘം 2020 ഫെബ്രുവരിയിൽ സഹ നർത്തകിക്കെതിരെ അപകീർത്തിപ്പെടുത്തൽ പരാതി നൽകിയതായി പറഞ്ഞു. ലൈംഗികബന്ധം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന് ശേഷമാണ് ആചാര്യ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് സഹ നർത്തകി പരാതിയിൽ ആരോപിച്ചു. തനിക്ക് ഇൻഡസ്ട്രിയിൽ വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് അയാൾ 2021 മെയ് മാസത്തിൽ തന്നോട് പറഞ്ഞതായി യുവതി പറയുന്നു. വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷനിൽ നിന്നും തന്റെ അംഗത്വം അവസാനിപ്പിച്ചു എന്നും അവർ ആരോപിച്ചു.
"അയാളുടെ വനിതാ സഹായികൾ എന്നെ മർദിക്കുകയും അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ഞാൻ പോലീസിൽ പോയി പരാതി രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും ഒരു നോൺ-കോഗ്നിസബിൾ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് വിഷയം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ഒരു അഭിഭാഷകനെ ബന്ധപ്പെട്ടു, യുവതി പറഞ്ഞു.
Summary: A female co-dancer raised sexual allegations against south Indian choreographer Ganesh Acharya. He is known for devising the item number 'Oo Antava...' in superhit movie Pushpa. According to the woman, he made sexual advances to get her a career-highഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.