'ദി മൊസാർട്ട് ഓഫ് മദ്രാസ്' (The Mozart of Madras) എന്നറിയപ്പെടുന്ന എ.ആർ. റഹ്മാന് (A.R. Rahman) ഇന്ന് 55 വയസ്സ് തികയുന്നു. റഹ്മാൻ എന്ന അനുഗ്രഹീത സംഗീതസംവിധായകൻ പലർക്കും പ്രചോദനമാണ്. അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ സംഗീതത്തിനും അവാർഡുകളുടെയും ബഹുമതികളുടെയും ബാഹുല്യത്തിന്റെ പേരിലും അദ്ദേഹം പ്രശസ്തനാണ്. പക്ഷേ ഇപ്പോഴും, അദ്ദേഹത്തെക്കുറിച്ച് അധികം കാര്യങ്ങൾ അറിയാവുന്ന ആളുകളില്ല. എ.ആർ. റഹ്മാന്റെ ജന്മദിനത്തിൽ, അദ്ദേഹത്തെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ ഇതാ:
1. ദിലീപ് കുമാർ എന്ന പേരിൽ ഒരു ഹിന്ദു കുടുംബത്തിലാണ് റഹ്മാൻ ജനിച്ചത്. 23-ാം വയസ്സിൽ സംഗീതസംവിധായകൻ
തന്റെ ആത്മീയ ഗുരുവായ ഖാദ്രി ഇസ്‌ലാമിനെ കണ്ടുമുട്ടിയ ശേഷം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു.
2. വിനോദ വ്യവസായത്തിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ്, ദൂരദർശന്റെ വണ്ടർ ബലൂണിൽ അദ്ദേഹം ഒരു കുട്ടിയായി പങ്കെടുത്തിരുന്നു. ഒരേസമയം നാല് കീബോർഡുകൾ വായിക്കാൻ കഴിയുന്ന കുട്ടിയായി അദ്ദേഹം പ്രശസ്തി നേടി.
3. റഹ്‌മാനിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയത് മണിരത്‌നമാണ്. ഇദ്ദേഹത്തിന്റെ തമിഴിൽ സിനിമയിലാണ് സംഗീത സംവിധാനം ആരംഭിച്ചത്. 1992-ൽ റോജ എന്ന സിനിമയായിരുന്നു തുടക്കം. ഈ പ്രോജക്റ്റിനായി 25,000 രൂപ അദ്ദേഹത്തിന് ലഭിച്ചു, കൂടാതെ ദേശീയ ചലച്ചിത്ര അവാർഡിന് അദ്ദേഹം അർഹനായി. വിജയം, പ്രശസ്തി, പ്രശംസ എന്നിവയ്‌ക്കൊപ്പം അദ്ദേഹം യാത്ര ആരംഭിക്കുകയായിരുന്നു.
4. റഹ്മാൻ സൈറയെ വിവാഹം ചെയ്തു. മൂന്നു മക്കളുണ്ട് അമീൻ, ഖദീജ, റഹീമ. രസകരമായ കാര്യം എന്തെന്നാൽ മകന്റെയും റഹ്മാന്റേയും ജന്മദിനം ഒരേ ദിവസമാണ് എന്നതാണ്.
5. ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിലൂടെ ഒരേ വർഷം 2 ഓസ്‌കറുകൾ നേടുന്ന ആദ്യ ഏഷ്യക്കാരനാണ് എ.ആർ. റഹ്മാൻ. പത്മഭൂഷണും പത്മശ്രീയും നേടിയ റഹ്മാൻ നാല് ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്.
6. ഓസ്കർ നേടിയ 'ജയ് ഹോ' എന്ന ഗാനം ആദ്യം സൽമാൻ ഖാൻ നായകനായ യുവരാജ് എന്ന ചിത്രത്തിനുവേണ്ടിയാണ് രചിച്ചതെന്ന് പലർക്കും അറിയില്ല.
7. സ്ലംഡോഗ് മില്യണയർ കൂടാതെ, 127 അവേഴ്സ്, ലോർഡ് ഓഫ് വാർ എന്നീ ഹോളിവുഡ് ചിത്രങ്ങൾക്കും റഹ്മാൻ മികച്ച സംഗീതം ഒരുക്കിയിട്ടുണ്ട്.
8. തികച്ചും വ്യത്യസ്തമായ സംഗീതം അവതരിപ്പിക്കാൻ എ.ആർ. റഹ്മാൻ മിക്ക് ജാഗർ, ഡേവ് സ്റ്റുവർട്ട്, ജോസ് സ്റ്റോൺ എന്നിവരുമായി കൈകോർത്തു. സൂപ്പർഹെവി എന്ന പേരിൽ അവർ സംഗീത പരീക്ഷണം നടത്തി.
9. ഗായകനും സംഗീതസംവിധായകനുമായ റഹ്മാന്റെ ബഹുമാനാർത്ഥം 2013ൽ കാനഡയിലെ ഒന്റാറിയോയിലെ മാർഖാമിലെ ഒരു തെരുവിന് നവംബറിൽ അദ്ദേഹത്തിന്റെ പേരിട്ടു.
10. റിപ്പോർട്ട് പ്രകാരം, റഹ്മാൻ ഈണം നൽകിയ എയർടെല്ലിന്റെ സിഗ്നേച്ചർ ട്യൂൺ ലോകത്തിലെ ഏറ്റവും മികച്ചതായി പറയപ്പെടുന്നു. 150 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള മൊബൈൽ സംഗീതമാണിത്.
Summary: Celebrated musician A.R. Rahman turns 55 today. Here's a long list of lesser-known facts about himഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.