കൽക്കി സിനിമയിലെ പോലീസുകാരൻ നായകന്റെ വരവറിയിച്ച സംഗീതത്തിനുടമായ ജേക്സ് ബിജോയ് (Jakes Bejoy) സ്വന്തം മ്യൂസിക് കമ്പനി ആരംഭിച്ചു. ടൊവിനോ തോമസ് നായകനായ സിനിമയേക്കാൾ കേരളത്തിനകത്തും പുറത്തും അലയടിച്ചത് ജേക്സ് ബിജോയുടെ സംഗീതമായിരുന്നു. JXBRecords എന്ന പേരിലാണ് ജേക്സിന്റെ പുത്തൻ ചുവടുവയ്പ്പ്. ഒരു സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയാണ് ജേക്സിന്റെ തുടക്കം.
ജേക്സ് ബിജോയ് തന്നെ സംഗീതം ചെയ്ത 'പത്രോസിന്റെ പടപ്പുകൾ' എന്ന സിനിമയുടെ മ്യൂസിക് റൈറ്റ്സ് ആണ് പുത്തൻ മ്യൂസിക് കമ്പനി സ്വന്തമാക്കിയത്.
മലയാള സിനിമയിലെ മാത്രമല്ല, തെന്നിന്ത്യയിലെ തിരക്കേറിയ സംഗീത സംവിധായകരിൽ ഒരാളായി മാറിക്കഴിഞ്ഞു ജേക്സ്. തെലുങ്ക്, തമിഴ് ഭാഷകളിൽ ജേക്സ് സജീവമാണ്. മമ്മൂട്ടി നായകനായ 'സി.ബി.ഐ. 5', പൃഥ്വിരാജ് ചിത്രം 'കടുവ' എന്നിവയുടെ സംഗീത സംവിധാനം ജേക്സ് ബിജോയിയുടേതാണ്. സി.ബി.ഐ. ചിത്രങ്ങളിൽ മുഴങ്ങിക്കേട്ട സംഗീതം തലമുറകളായി പ്രശസ്തിയാർജിച്ചവയാണ്. അവിടേയ്ക്കാണ് ഇക്കുറി ജേക്സിന്റെ പരീക്ഷണം.
പള്ളിപ്പെരുന്നാൾ കൂടാൻ പോകുംവഴി കേട്ട സംഗീതമാണ് കൽക്കി സിനിമയിലേക്കെത്തിയത്.
"ക്രിസ്മസ് കഴിഞ്ഞ്, തൃശൂർ ഒല്ലൂരിലെ എന്റെ ആന്റീടെ വീട്ടിൽ നിന്നും പെരുന്നാൾ കൂടാനായി ഇരിഞ്ഞാലക്കുട ഭാഗത്തോട്ട് പോയി. വണ്ടി പാർക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഭയങ്കര ബീറ്റിന്റെ ശബ്ദം. അടുത്ത് വന്നപ്പോൾ പത്ത് പതിനാറ് പേർ ഹെവി ബെയ്‌സ് ഡ്രംസും ടേപ്പുമായി ഒരു അടിപൊളി ബീറ്റ്. നാസിക് ധോൽ ആണെന്ന് എനിക്കറിയാമായിരുന്നു പക്ഷെ അവരിങ്ങനെ പള്ളിപെരുന്നാളിന് വായിക്കുന്ന കാര്യം നിശ്ചയമില്ലായിരുന്നു. ഉടനെ ഞാൻ ഇത് റെക്കോർഡ് ചെയ്‌തു. ചേതനയിലെ എഞ്ചിനിയർസിന്റെ സഹായത്തോടെ അത് സാധ്യമായി," ജേക്സ് പറഞ്ഞു.
അടുത്തിടെ തമിഴ്-തെലുങ്ക് ചിത്രമായ 'കണം' ജേക്സ് ബിജോയുടെ സംഗീതത്തിൽ പുറത്തിറങ്ങിയിരുന്നു. ഇവിടെ സംഗീത സംവിധായകനെ പ്രശംസിച്ച് തമിഴ് ചലച്ചിത്രകാരൻ ശിവ വാട്സാപ്പ് സന്ദേശത്തിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു.
Summary: Music composer Jakes Bejoy has launched own music label, JXBRecords. Under which, he bagged the music rights of upcoming movie Pathrosinte Padappukal. Jakes now has a slew of projects in his kitty including the CBI 5 and Kaduvaഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.