ഓണം എന്നും ഓര്‍മ്മകളാണ്. പാടിപ്പതിഞ്ഞ പാട്ടുകളുടെ, ബാല്യസ്മരണകളുടെ, സൗഹൃദത്തിന്റെ, ഓരോ മലയാളിക്കും ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന മധുരസ്മരണകളാണ് ഓണക്കാലം സമ്മാനിക്കുന്നത്. ഓണത്തിന്റെ ബാല്യകാല സ്മൃതികള്‍ ഉണര്‍ത്തി സംഗീത സംവിധായകൻ രതീഷ് വേഗയുടെ ഏറ്റവും പുതിയ ഓണപ്പാട്ട് പുറത്തിറങ്ങി.
കോക്‌ടെയ്ൽ എന്ന സിനിമയിലൂടെയായിരുന്നു രതീഷിന്റെ സിനിമാ പ്രവേശം. ഈ ചിത്രത്തിലെ 'നീയാം തണലിനു താഴെ...' എന്ന ഗാനം രതീഷ് ഈണമിട്ടതാണ്. മഴപോലെ നനുത്ത മെലഡികൾ തീർത്ത രതീഷിന്റെ ഗാനങ്ങൾ ശ്രദ്ധേയമാവുന്നത് അനൂപ് മേനോൻ, ജയസൂര്യ ചിത്രം ബ്യൂട്ടിഫുളിൽ നിന്നുമാണ്. ഇതിലെ 'മഴനീർതുള്ളികൾ...' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമായിരുന്നു.
മോഹൻലാൽ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് തുടങ്ങിയ ചലച്ചിത്ര താരങ്ങൾ രതീഷിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അടുത്തതായി അനൂപ് മേനോൻ-രഞ്ജിത് ചിത്രം 'കിംഗ് ഫിഷിന്' വേണ്ടിയാണ് രതീഷ് ഈണമിടുന്നത്.
'മറവിയാൽ ഞൊറിയിട്ട കസവെടുത്ത്' എന്ന വരികളിൽ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ്. തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ സി.ഐ. സലീഷ് എൻ ശങ്കരൻ ഗാനരചന നിർവഹിച്ചിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Music album, Onam 2020, Ratheesh Vega