• HOME
  • »
  • NEWS
  • »
  • film
  • »
  • ദിലീപ് ചിത്രത്തിന്റെ സെറ്റിൽ 'പത്രസമ്മേളനം': ആശയക്കുഴപ്പമെന്നു ജഗദീഷ്

ദിലീപ് ചിത്രത്തിന്റെ സെറ്റിൽ 'പത്രസമ്മേളനം': ആശയക്കുഴപ്പമെന്നു ജഗദീഷ്

  • Share this:
    നടൻ സിദ്ദിഖും കെ.പി.എ.സി ലളിതയും പത്രസമ്മേളനം നടത്തിയതു ദിലീപ് ചിത്രത്തിന്റെ സെറ്റിലെന്ന് താൻ പറഞ്ഞതായി വന്ന വാർത്ത ആശയക്കുഴപ്പം മൂലമെന്ന് ജഗദീഷ് . നടിയെ ആക്രമിച്ച സംഭവമുമായി ബന്ധപ്പെട്ടു വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് (WCC) നടത്തിയ പത്ര സമ്മേളനത്തിനു തൊട്ടു പിന്നാലെയാണു അമ്മയെ ഉദ്ധരിച്ചു സിദ്ധിഖ് മാധ്യപ്രവർത്തകരെ വിളിച്ചു സംസാരിച്ചത്. ജഗദീഷ് പത്രകുറിപ്പും ഇറക്കിയിരുന്നു. എന്നാൽ പത്ര സമ്മേളനം ദിലീപ് ചിത്രത്തിന്റേതല്ല, നിവിൻ പോളി നായകനാവുന്ന മിഖായേലിന്റെ സെറ്റ് ആയിരുന്നെന്നാണു മറുപക്ഷം.

    ബിജിബാലിന്റെ മകനും, ദീപക് ദേവിന്റെ മകളും; തരംഗമായി 'അരികെ ആരോ'

    "ദിലീപ് ചിത്രത്തിന്റെ സെറ്റിൽ വച്ചാണു പത്രസമ്മേളനമെങ്കിൽ അതു വിമർശന വിധേയം എന്നാണു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി കൊടുത്തത്. ഒരേ സമയം ചിത്രീകരണം നടക്കുന്ന ചിത്രങ്ങളുടെ കാര്യത്തിൽ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്," ജഗദീഷ് ന്യൂസ് 18 നോട് പറഞ്ഞു. ദിലീപ് ചിത്രം ബി. ഉണ്ണിക്കൃഷ്ണനാണു സംവിധാനം ചെയ്യുന്നത്.

    സൂപ്പർതാരങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു; മലയാളസിനിമയിൽ അങ്കലാപ്പ്

    ദിലീപിന്റെ അംഗത്വം സംബന്ധിച്ച പരാതിയാണു രണ്ടു പത്ര സമ്മേളനങ്ങളിലേക്കും വഴി തെളിച്ചത്. ആക്രമിക്കപ്പെട്ട നടി സ്വമേധയാ താര സംഘടന അമ്മയിൽ നിന്നും രാജി വച്ചു പോയിട്ടും നടനെതിരെ നടപടി എടുത്തില്ലെന്ന പ്രത്യക്ഷ ആരോപണവുമായി ഡബ്ള്യൂ.സി.സി. രംഗത്തു വന്നിരുന്നു. തങ്ങളുടെ പരാതി കേട്ടു തീരുമാനം എടുക്കുന്നതിൽ അമ്മ ഭാരവാഹികൾ താൽപ്പര്യം കാട്ടിയില്ല എന്നാണു WCC സംഘം ഉന്നയിച്ച ആരോപണം.

    അമ്മ എക്സിക്യൂട്ടീവ് യോഗം നാളെ ചേരാനിരിക്കുകയാണ്. എന്നാൽ ഇതിൽ എത്ര അംഗങ്ങൾ പങ്കെടുക്കും എന്നതിൽ തീരുമാനമായിട്ടില്ല.
    First published: