• HOME
  • »
  • NEWS
  • »
  • film
  • »
  • 'മാളികപ്പുറം ചിത്രം നന്നായിരിക്കുന്നു, വളരെ ഇഷ്ടപ്പെട്ടു'; വിഎം സുധീരന്‍

'മാളികപ്പുറം ചിത്രം നന്നായിരിക്കുന്നു, വളരെ ഇഷ്ടപ്പെട്ടു'; വിഎം സുധീരന്‍

ഭാര്യയ്ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു.

  • Share this:

    തിരുവനന്തപുരം: ‘മാളികപ്പുറം’ സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യയ്ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഎം സുധീരന്‍ പങ്കുവച്ചു.

    പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസ് കണക്കുകളിലും ഒരുപോലെ വിജയം കണ്ടെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’.നിരവധി പ്രമുഖരാണ് സിനിമയ്ക്ക് പിന്തുണ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ മേജർ രവി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായം പങ്കുവച്ചത്.
    ‘മനസിനെ ഏറെ സ്പർശിച്ച ചിത്രം ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിൻറെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും’ എന്നാണ് മേജർ രവി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

    Also read-Malikappuram | തെലുങ്ക് സിനിമയുടെ ഡേറ്റ് പ്രശ്നം കൊണ്ട് ഒഴിവാക്കാനിരുന്ന സിനിമ; ‘മാളികപ്പുറം’ സംഭവിച്ചതിനു പിന്നിൽ

    അതേ സമയം മാളികപ്പുറം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തി. സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു.

    Published by:Sarika KP
    First published: