• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

താര ജാഡകൾ മാറ്റിവെച്ച് താരങ്ങളെത്തി; കേരളത്തിന് കൈത്താങ്ങായി

news18
Updated: August 27, 2018, 7:54 PM IST
താര ജാഡകൾ മാറ്റിവെച്ച് താരങ്ങളെത്തി; കേരളത്തിന് കൈത്താങ്ങായി
news18
Updated: August 27, 2018, 7:54 PM IST
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെയാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ദുരന്തമുഖത്തു നിന്നു കരകയറി എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ് പലരും. ഇനി അതിജീവനത്തിന്റെ നാളുകളാണ്. പ്രളയക്കെടുതിയിൽ പകച്ചു പോയവർക്ക് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായവും പിന്തുണയും എത്തുന്നുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് സിനിമ മേഖലയിൽ നിന്ന് ലഭിച്ച സഹായം തന്നെയാണ്.

താര ജാഡകൾമാറ്റിവെച്ച് കേരളത്തിനാശ്വാസം പകരാൻ നിരവധി താരങ്ങളാണ് എത്തിയത്. മലായാള സിനിമ മേഖലയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ സഹായങ്ങളിൽ പലതും. തമിഴ്, തെലുങ്ക്, ഹിന്ദി അങ്ങനെ എല്ലാ ഭാഷകളിൽ നിന്നും സഹായമെത്തി. പണമായും സാധനങ്ങളായും സഹായ അഭ്യർഥനകളുമായും അന്യ ഭാഷ താരങ്ങൾ എത്തിയപ്പോൾ മലയാളത്തിലെ താരങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ക്യാംപുകളിലെത്തി ദുരിതബാധിതരെ സമാധാനിപ്പിക്കുകയും ചെയ്തു.

കേരളത്തിന് സഹായമേകിയ താരങ്ങള്‍
Loading...

വിജയ് - 70 ലക്ഷം

കീര്‍ത്തി സുരേഷ് - 15 ലക്ഷം

ജയം രവി - 10 ലക്ഷം

എ ആര്‍ മുരുഗദാസ് - 10 ലക്ഷം

രജനീകാന്ത് - 15 ലക്ഷം

വിക്രം - 35 ലക്ഷം

ഷാരൂഖ് ഖാന്‍ - 21 ലക്ഷം ( മീര്‍ എന്ന ഫൗണ്ടേഷന്‍ വഴിയാണ് തുക കൈമാറിയത്)

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് - 5 ലക്ഷം

ചിരഞ്ജീവി - 25 ലക്ഷം

രാം ചരണ്‍ - 25 ലക്ഷം

ഉപാസന കമിനേനി - 10 ലക്ഷം രൂപയ്ക്കുള്ള മരുന്നുകള്‍

ജൂനിയന്‍ എന്‍ റ്റി ആര്‍ - 25 ലക്ഷം

കല്യാണ്‍ റാം - 10 ലക്ഷം

പ്രൊഡ്യൂസര്‍ ദില്‍ രാജു - 10 ലക്ഷം

പ്രഭാസ് - 10 ലക്ഷം

നാഗാര്‍ജുനയും ഭാര്യ അമലയും ചേര്‍ന്ന് - 28 ലക്ഷം

മഹേഷ് ബാബു - 25 ലക്ഷം

അല്ലു അര്‍ജുന്‍ - 25 ലക്ഷം

കമല്‍ ഹാസന്‍ - 25 ലക്ഷം

സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് - 25 ലക്ഷം

മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് - 25 ലക്ഷം

മോഹന്‍ലാല്‍ - 25 ലക്ഷം

ജോയ് മാത്യുവും കുടുംബവും- 1 ലക്ഷം

വിജയ് സേതുപതി - 25 ലക്ഷം

സിദ്ധാര്‍ത്ഥ് - 10 ലക്ഷം

ധനുഷ് - 15 ലക്ഷം

ശിവ കാര്‍ത്തികേയന്‍ - 10 ലക്ഷം

നയന്‍താര - 10 ലക്ഷം

വിശാല്‍ - 10 ലക്ഷം

വിജയ് ദേവരകോഡ - 5 ലക്ഷം

വിജയ് റ്റിവി - 25 ലക്ഷം

നടികര്‍ സംഘം - 5 ലക്ഷം

ഉദയനിധി സ്റ്റാലിന്‍ 10 ലക്ഷം

താരസംഘടന അമ്മ 10 ലക്ഷം

അനുപമ പരമേശ്വരന്‍ - 1 ലക്ഷം

അമിതാഭ് ബച്ചൻ -51 ലക്ഷം(ഇതിനു പുറമെ സ്വകാര്യ വസ്തുക്കളും സ്വന്തം വസ്ത്രങ്ങളും)

രാഘവ ലോറൻസ്-1കോടി

സുശാന്ത് സിംഗ് രജപുത് - ഒരു കോടി

കങ്കണ- 10 ലക്ഷം

വിജയകാന്ത് -ഒരു കോടി

അഭിഷേക് ബച്ചൻ, വിദ്യാ ബാലൻ, സോനംകപൂർ,സിദ്ധാർഥ് റോയ് കപൂർ, വിധു വിനോദ് ചോപ്ര, ആലിയ ഭട്ട്, ഋഷി കപൂർ, റൺബീർ കപൂർ, അക്ഷയ് കുമാർ, റസൂൽ പൂക്കുട്ടി, സണ്ണി ലിയോൺ, രൺദീപ് ഹൂഡ, ഋത്വിക് റോഷൻ എന്നിവരും സഹായങ്ങൾ നൽകിയിട്ടുണ്ട്.

മലയാളി താരം ടൊവിനോ, രാജേഷ് പിള്ള, ജയസൂര്യ, മഞ്ജുവാര്യർ, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയറാം, കാളിദാസ്, അമല പോൾ, ജയസൂര്യ, നിവിന്‍പോളി, പാർവതി, പൂർണിമ, ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ശിവദ, വിനു മോഹൻ, സലിംകുമാർ, ധർമജൻ, രോഹിണി എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായും അവശ്യ സാധനങ്ങൾ ക്യാംപുകളിലേക്ക് വാങ്ങി നൽകിയും സഹായിക്കാനെത്തി.
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍