നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • എരിതീയിൽ എണ്ണയൊഴിച്ച് സംവിധായകനും; കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഡിജിറ്റൽ റിലീസ് വിവാദം മുറുകുന്നു

  എരിതീയിൽ എണ്ണയൊഴിച്ച് സംവിധായകനും; കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഡിജിറ്റൽ റിലീസ് വിവാദം മുറുകുന്നു

  Controversy over the digital release of Kilometres and Kilometres fails to die down | ടൊവിനോ തോമസ് നിർമ്മാതാവും നായകനുമാകുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തീയറ്റർ ഉടമകളുടെ സംഘനയായ ഫിയോക്ക് അനുവാദം നൽകിയിരുന്നു

  കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

  കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

  • Share this:
  'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ഡിജിറ്റൽ റിലീസ് വിവാദം വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് സംവിധായകൻ രംഗത്ത്. ചിത്രത്തിൻ്റെ ഡിജിറ്റൽ റിലീസിനെ പരിഹസിച്ചു കൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട ആഷിഖ് അബുവിനെ ഉന്നം വച്ചാണ് സംവിധായകൻ വെടി പൊട്ടിച്ചത്. 'ഞങ്ങൾക്ക് പ്രിവിലേജുണ്ട്, പിടിപാടുണ്ട്, ഇളവുമുണ്ടെന്നാണ്' സംവിധായകൻ ജിയോ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിർമ്മാതാവ് ആൻ്റോ ജോസഫ്, തിയേറ്റർ ഉടമാ സംഘടനയായ ഫിയോക്ക് പ്രസിഡൻ്റ് ആൻ്റണി പെരുമ്പാവൂർ എന്നിവരുടെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

  ഇതിനിടെ ആഷിഖ് അബുവിൻ്റെ വിമർശനത്തെ നേരിടാൻ ഫിയോക്ക് അംഗങ്ങൾക്ക് അയച്ച കത്ത് പുറത്തുവിട്ടു. ആൻ്റോ ജോസഫിന് ഇളവ് നൽകിയത് ഉപാധികളോടെയെന്നാണ് കത്തിലെ വിശദീകരണം. തിയറ്റർ ഉടമകൾക്ക് ആൻ്റോ ജോസഫ്  നൽകാനുള്ള കുടിശിക ഉടൻ നൽകണം. 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ചിത്രത്തിനു വേണ്ടി തിയറ്ററുകളിൽ നിന്ന് വാങ്ങിയ അഡ്വാൻസും തിരിച്ചു നൽകണം. ഇതിന് ശേഷം മാത്രമേ ഡിജിറ്റൽ റിലീസ് അനുവദിക്കൂ എന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.

  വിശദീകരണം നൽകി വിവാദത്തിൽ നിന്ന് തലയൂരാൻ തിയേറ്റർ ഉടമകളും നിർമ്മാതാവും ശ്രമിക്കുമ്പോഴാണ് സംവിധായകൻ ആഷിഖ് അബുവിനെ പരിഹസിച്ച് പോസ്റ്റിട്ടത്.  പോസ്റ്റ് പിൻവലിക്കാൻ നിർമ്മാതാവ് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ചാണ്  സംവിധായകൻ ആഷിഖ് അബു ഫേസ് ബുക്ക് പോസ്റ്റിട്ടത്.  "ലോകം മുഴുവൻ മഹാ വ്യാധിക്കെതിരെ പൊരുതുമ്പോൾ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ" എന്ന പേരിലാണ് ഫേസ്ബുക് പേജിൽ പരിഹാസ രൂപത്തിലുള്ള വിമർശനം ഉന്നയിച്ചിരിക്കുന്നത്. പൈറസി ഭീഷണി നേരിടുന്നതിനാലാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്' അനുമതി നൽകുന്നതെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്നും ഫിയോക്കിൻ്റെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

  ആഷിഖ് അബുവിൻ്റെ പ്രതികരണത്തിൻ്റെ പൂർണ്ണരൂപം  ഇങ്ങനെയാണ്: 'ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!"

  ടൊവിനോ തോമസ് നിർമ്മാതാവും നായകനുമാകുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തീയറ്റർ ഉടമകളുടെ സംഘനയായ ഫിയോക്ക് അനുവാദം നൽകിയതായി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ചിത്രം പൈറസി ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ഡിജിറ്റൽ റിലീസിന് സമ്മതം മൂളിയത്.

  ഇനിയും ചിത്രത്തിൻ്റെ റിലീസ് വൈകിയാൽ നിർമ്മാതാക്കളായ ആൻ്റോ ജോസഫ്, ടൊവിനൊ തുടങ്ങിയവർക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് ഫിയോക്ക് വിലയിരുത്തി. അതേ സമയം മറ്റ് ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ, അതിൻ്റെ നിർമ്മാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ടതില്ല എന്നാണ് തീയറ്റർ ഉടമകളുടെ തീരുമാനം.
  Published by:meera
  First published:
  )}