ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന ആപേക്ഷയുമായി നടൻ ഷെയ്ൻ നിഗം. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാമെന്നാണ് ഷെയ്ൻ ചൂണ്ടിക്കാട്ടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെയ്ൻ ഈ അപേക്ഷ സർക്കാരുകൾക്ക് മുന്നിൽ വച്ചിരിക്കുന്നത്.
"സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..
ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.."
ഷെയ്നിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ആറാധകരും രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ രാജമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നും ഷെയ്ന്റെ പോസ്റ്റ്. ഇതിനു പിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ച് കരിപ്പൂരിൽ വിമാനാപകടവുമുണ്ടായി. രാജമലയിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഇന്ന് വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.