• HOME
 • »
 • NEWS
 • »
 • film
 • »
 • ചർച്ച പരാജയം; 'മരക്കാര്‍' തിയറ്ററിലേക്കില്ല; ഏറ്റവും വലിയ ബജറ്റിലെടുത്ത മലയാളചിത്രം ഒടിടിയില്‍

ചർച്ച പരാജയം; 'മരക്കാര്‍' തിയറ്ററിലേക്കില്ല; ഏറ്റവും വലിയ ബജറ്റിലെടുത്ത മലയാളചിത്രം ഒടിടിയില്‍

വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്

 • Last Updated :
 • Share this:
  മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം(Marakkar Arabikadalinte Simham) തിയറ്ററില്‍(theater) റിലീസ് ചെയ്യില്ല. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായും(Antony Perumbavoor)ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയം.

  വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഒടിടിയുടെ അത്ര തുക മരക്കാറിന് നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് നിലപാട് സ്വീകരിച്ചു.സിനിമക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് ഉറച്ച തീരുമാനം എടുക്കുമ്പോള്‍ മരക്കാറിന്റെ തിയറ്ററിലേക്ക് വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

  'പത്ത് കോടി രൂപ അഡ്വാന്‍സ് നല്‍കാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്നും മരക്കാര്‍ തിയറ്ററില്‍ വരണമെന്നാണ് ആഗ്രഹമെന്നും എക്‌സിക്യൂട്ടീവ് യോഗം ശേഷം ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.
  ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം.


  Dam 999 | 'ഡാം 999' ഇന്ന് സൗജന്യമായി കാണാം; തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ


  ജല ദുരന്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിൻറെ ഭാഗമായി തിരുവനന്തപുരം ഏരീസ് പ്ലെക്സ് (Aries Plex Thiruvananthapuram) തിയറ്ററിൽ "ഡാം 999 " (Dam 999) എന്ന ചലച്ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുന്നു. സോഹൻ റോയ് ആണ് ചിത്രത്തിൻറെ സംവിധായകൻ. ഒക്ടോബർ 30 ശനിയാഴ്ച മുതലാണ് ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുന്നത്. ബ്ലൂറേ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ദൃശ്യമികവോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണെന്നും തീയറ്റർ അധികൃതർ അറിയിച്ചു. രാവിലെ 11: 30ന് മലയാള ഭാഷയിലും, വൈകിട്ട് മൂന്ന് മണിക്ക് ഇംഗ്ലീഷും, രാത്രി 7ന് തമിഴ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.  കഥയ്ക്ക് മുല്ലപ്പെരിയാർ ഡാമുമായി സാമ്യമുണ്ട് എന്നുള്ള കാരണത്താൽ പത്തു വർഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്നാട്ടിൽ വിലക്ക് തുടരുകയാണ്. തമിഴ്നാട് കഴിഞ്ഞ ആഴ്ച ചിത്രത്തിനുള്ള വിലക്ക് നീട്ടുകയും ചെയ്തിരുന്നു. ചിത്രം മുന്നോട്ടു വെയ്ക്കുന്ന സന്ദേശം ജനങ്ങളിൽ ഭീതി പരത്തും എന്നാരോപിച്ചാണ് തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

  10 വർഷത്തിനു ശേഷവും സിനിമ സജീവ ചർച്ചാവിഷയമായിരിക്കുകയാണ് ഇപ്പോൾ. 2011 -ൽ റ്റുഡിയിൽ നിന്ന് ത്രീഡിയിലേക്കുള്ള കൺവേർഷൻ ടെക്നോളജിയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു ഇത്. പതിനാറു ദേശീയ പുരസ്കാരജേതാക്കൾ ലഭിച്ച ഈ ചിത്രത്തിന് ഓസ്കാറിന്റെ ചുരുക്കപ്പട്ടിക ഉൾപ്പെടെയുള്ള ഇരുപത്തി മൂന്നോളം അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു. നൂറ്റിമുപ്പതോളം ഫിലിം ഫെസ്റ്റിവലുകളിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നിർമിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെകുറിച്ചും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ സംവിധായകൻ ഡോ. സോഹൻ റോയ് പ്രേക്ഷകരിലേക്കെത്തിയ്ക്കുന്നത്.

  Published by:Jayashankar AV
  First published: