• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുൽഖറിന്റെ ഹിന്ദി സിനിമയുടെ റിലീസ് കോടതി തടഞ്ഞു

News18 Malayalam
Updated: August 2, 2018, 7:37 PM IST
ദുൽഖറിന്റെ ഹിന്ദി സിനിമയുടെ റിലീസ് കോടതി തടഞ്ഞു
News18 Malayalam
Updated: August 2, 2018, 7:37 PM IST
ദുൽഖർ സൽമാൻ‌ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കാർവാന്റെ റിലീസ് കോടതി തടഞ്ഞു. പകർപ്പവകാശം ലംഘിച്ചെന്ന വാദവുമായി മലയാളി സംവിധായകൻ സഞ്ജു സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ്.

സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഏദൻ എന്ന ഹ്രസ്വചിത്രത്തിന്റെ പകർപ്പാണ് കാർവാൻ എന്നാണ് ആരോപണം. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് റോഡ് മാർഗം മൃതദേഹവുമായുള്ള യാത്രയാണ് കാർവാനിന്റെ ഇതിവൃത്തം. ദുൽഖറിന്റെ അവിനാഷ് എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന ഷൗക്കത്തിന്റെ വേഷത്തിൽ ഇർഫാൻഖാനുമുണ്ട്. ഇവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ വേഷമാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മിഥില പാൽക്കറിന്. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം റോണി സ്ക്രൂവാലയാണ്.

 
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...