• HOME
 • »
 • NEWS
 • »
 • film
 • »
 • Salman Khan | സല്‍മാനോ അതോ സെല്‍മോണോ? ബോളിവുഡ് താരവുമായി സാമ്യമുള്ള വീഡിയോ ഗെയിം കോടതി വിലക്കി

Salman Khan | സല്‍മാനോ അതോ സെല്‍മോണോ? ബോളിവുഡ് താരവുമായി സാമ്യമുള്ള വീഡിയോ ഗെയിം കോടതി വിലക്കി

നിങ്ങള്‍ എപ്പോഴെങ്കിലും സെല്‍മോണ്‍ ഭോയിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സെൽമോൺ ഭോയ്

സെൽമോൺ ഭോയ്

 • Share this:
  നിങ്ങള്‍ എപ്പോഴെങ്കിലും സെല്‍മോണ്‍ ഭോയിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, ബോളിവുഡ് താരം സല്‍മാന്‍ ഖാനെ സൂചിപ്പിച്ചു കൊണ്ട് പല ട്രോള്‍ പേജുകളും സമൂഹമാധ്യമ ഉപയോക്താക്കളും പലപ്പോഴും ഉപയോഗിക്കുന്ന പേരാണത്, സെല്‍മോണ്‍ ഭോയ്! എന്നാല്‍ വിചിത്രമെന്ന് പറയട്ടെ ഇതേ പേരില്‍ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പുറത്തിറങ്ങിയിട്ടുണ്ട്. അത് സല്‍മാന്‍ ഖാന്‍ ഉള്‍പ്പെട്ട വാഹനാപകട കേസിനെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണന്ന് ആരോപിക്കപ്പെടുന്നു.

  വിവാദമായ വീഡിയോ ഗെയിം കളിക്കുന്നതില്‍ ഗെയിം ഉപയോക്താക്കൾക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുംബൈ സിവില്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിവാദങ്ങള്‍ക്ക് കാരണമായ പ്രസ്തുത ഗെയിം ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതിന്റെ വിവരണത്തില്‍ കൊടുത്തിരിക്കുന്നത്, “കൊല്ലാനുള്ള സെല്‍മോണ്‍ ഭോയിയുടെയും അയാളുടെ ഡ്രൈവറുടെയും തിരച്ചിലില്‍ പങ്കു ചേരൂ” എന്നാണ്.

  സിവിൽ കോടതി ജഡ്ജിയായ കെ.എം. ജയ്സ്വാളാണ് തിങ്കളാഴ്ച ഉത്തരവിറക്കിയത്. അതിന്റെ പകർപ്പ് ചൊവ്വാഴ്ച ലഭ്യമാക്കുകയും ചെയ്തു. ഈ ഉത്തരവിൽ പറയുന്നത്, ഗെയിമിന്റെ നിർമ്മാതാക്കളായ പാരഡി സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിനെയും അതിന്റെ ഡയറക്ടർമാരെയും ഗെയിം പ്രചരിപ്പിക്കുന്നതിൽ നിന്നും, സമാരംഭിക്കുന്നതിൽ നിന്നും, പുനഃസമാരംഭത്തിൽ നിന്നും വിലക്കുന്നു എന്നാണ്. കൂടാതെ, കോടതി ഇവരെ നടനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.  ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങി, പ്രസ്തുത ഗെയിം ലഭ്യമാകുന്ന മറ്റെല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഉപയോക്താക്കൾക്ക് ഗെയിമിലേക്കുള്ള പ്രവേശനം ഉടനടി തടയുക, അപ്രാപ്‌തമാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. “ഗെയിമും അതിന്റെ ചിത്രങ്ങളും കാണുമ്പോൾ വാദിയുമായി (സൽമാൻ ഖാൻ) അതിനുള്ള താദാത്മ്യവും, വാദിയുമായി ബന്ധപ്പെട്ട അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയൽ കേസുമായുള്ള സാദൃശ്യങ്ങളും പ്രഥമദൃഷ്ട്യാ പൊരുത്തപ്പെടുന്നു,” കോടതി നിരീക്ഷിച്ചു. ശേഷം സൽമാൻ ഖാൻ ഒരിക്കലും ഗെയിമിന്റെ നിർമ്മാതാക്കൾക്ക് ഇത് സംബന്ധിച്ച അനുവാദവും കൊടുത്തിട്ടില്ല എന്നും കോടതി പറഞ്ഞു.

  “ഗെയിം വികസിപ്പിക്കുന്നതിന് വാദി തന്റെ സമ്മതം നൽകാതെ ഇരിക്കുകയും എന്നാൽ, അതിന്റെ ഉള്ളടക്കത്തിൽ അയാളുടെ സ്വത്വമായും അയാൾ പ്രതിയായ കേസുമായും വളരെയധികം സാമ്യങ്ങൾ ഉള്ള സ്ഥിതിയ്ക്കും, ഇത് തീർച്ചയായും അയാളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടുകയും അയാളുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കപ്പെടുകയുമാണ് ചെയ്യുന്നത്,” ഉത്തരവിൽ പറയുന്നു.

  ഗെയിമിന്റെ നിർമ്മാതാക്കൾ സൽമാൻ ഖാന്റെ വ്യക്തിത്വവും പ്രശസ്തിയും വാണിജ്യ നേട്ടങ്ങൾക്കായി ഉപയോഗിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസമാണ്, ഗെയിം നിർമ്മാതാക്കൾക്കെതിരെ നടൻ കോടതിയിൽ പരാതി ബോധിപ്പിച്ചത്. ഗെയിമിൽ അവർ ഉപയോഗിച്ചത് തന്റെ പേരിന്റെയും ചിത്രങ്ങളുടെയും കാരിക്കേച്ചർ പതിപ്പാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.

  പരാതിയിൽ, ഗെയിമിൽ ഉപയോഗിച്ചിരിക്കുന്ന “സെൽമോൺ ഭോയ്” എന്ന പേര് സ്വരസൂചകപരമായി “സൽമാൻ ഭായ്” എന്ന് ആരാധകർക്കിടയിൽ ജനപ്രിയമായി വിളിക്കുന്ന പേരിനോട് സാമ്യമുളവാക്കുന്നു എന്ന് അവകാശപ്പെടുന്നു.

  “ഞങ്ങളുടെ കക്ഷിയുടെ അനുമതി തേടാതെ ഞങ്ങളുടെ കക്ഷിയുടെ വ്യക്തിത്വ അവകാശങ്ങൾ ചൂഷണം ചെയ്തുകൊണ്ട് ഗെയിം നിർമ്മാതാക്കൾ മനഃപൂർവ്വം വാണിജ്യപരമായ നേട്ടങ്ങൾ നേടുകയായിരുന്നു,” നടനു വേണ്ടി ഹാജരായ നിയമ സ്ഥാപനമായ ഡിഎസ്കെ ലീഗൽ ഫയൽ ചെയ്ത നടന്റെ പരാതിയിൽ പറയുന്നു.

  സൽമാൻ ഖാന്റെ അപേക്ഷയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഗെയിം നിർമ്മാതാക്കളോട് നിർദ്ദേശിക്കുകയും, കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 20ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.

  2002ലാണ് സൽമാൻ ഖാൻ പ്രതിയായ അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയൽ ആരോപിക്കപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. 2015ൽ ബോംബെ ഹൈക്കോടതി പ്രസ്തുത കേസിൽ സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.
  Published by:user_57
  First published: