നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കഥ മോഷണ ആരോപണം; ആഷിഖ് അബുവിന്റെ 'വൈറസിന്' സ്റ്റേ

  കഥ മോഷണ ആരോപണം; ആഷിഖ് അബുവിന്റെ 'വൈറസിന്' സ്റ്റേ

  • News18
  • Last Updated :
  • Share this:
   കൊച്ചി: കേരളത്തിലെ നിപ രോഗബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. സിനിമയുടെ കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് സ്റ്റേ. തന്റെ കഥയാണ് സിനിമയ്ക്കായി മോഷ്ടിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയാണ് കോടതി സ്റ്റേ ഏർപ്പെടുത്തിയത്.

   വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോർജ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാറ്റ്യന്‍, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിർമാണം.

   രാജീവ് രവിയാണ് ഛായാഗ്രാഹണം. 'കെഎല്‍ 10 പത്തി'ന്‍റെ സംവിധായകനും 'സുഡാനി ഫ്രം നൈജീരിയ'യുടെ സഹരചയിതാവുമായ മുഹ്‌സിന്‍ പരാരി, വരത്തന്‍റെ രചന നിര്‍വ്വഹിച്ച സുഹാസ്,  ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.  സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെ സിനിമ സ്റ്റേ ചെയ്തത് അണിയറ പ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

   First published:
   )}