നടിയെ ആക്രമിച്ച കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് നൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. ആവശ്യമെങ്കിൽ ദൃശ്യങ്ങൾ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാമെന്നും കോടതി പറഞ്ഞു.
ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാവില്ല എന്ന് നേരത്തെ തന്നെ വിധി വന്നിരുന്നു. എന്നാൽ കേസിന്റെ ഭാഗമായി അവ കാണാൻ അനുവാദമുണ്ട്.
കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. ഒമ്പതാം പ്രതി സനിൽകുമാറിനെയാണ് ഹാജരാക്കിയത്. റിമാന്റിലുള്ള മറ്റ് പ്രതികളേയും കോടതിയിൽ ഹാജ് രാക്കി. മാർട്ടിൻ വിജേഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor dileep, Dileep, Dileep controversy, Dileep issue