കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതിയായ ദിലീപിനെ കോടതി കാണിക്കും. വ്യാഴാഴ്ചയാണ് കോടതി ദിലീപിനെ ദൃശ്യങ്ങൾ കാണിക്കുക. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള സാങ്കേതിക വിദഗ്ദനെ കണ്ടെത്തിയെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. കേരളത്തിനു പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ദനെയാണ് കണ്ടെത്തിയിരിക്കുന്നത്.
ദൃശ്യങ്ങൾ ദിലീപിന്‍റെ അഭിഭാഷകനും കാണും. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകുന്നത് തടഞ്ഞ സുപ്രീം കോടതി വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി ബുധനാഴ്ചയാണ് സമയം അനുവദിച്ചതെങ്കിലും ദിലീപിന്‍റെ അഭിഭാഷകന്‍റെ അഭ്യർത്ഥനയെ തുടർന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
മികച്ച ചിത്രം 7:15 PM; കാഴ്ചവസന്തമൊരുക്കി ജോൺ അബ്രഹാം അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേള സമാപിച്ചു
ഇതിനിടെ, പ്രതിയോടൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ദന്‍റെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന് പ്രതിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ സ്പെഷൽ പ്രോസിക്യൂട്ടർ എ.സുരേശൻ എതിർത്തു. തുടർന്ന്, സാങ്കേതിക വിദഗ്ദന്‍റെ വിവരം പ്രോസിക്യൂഷന് കൈമാറാൻ അഡീഷണൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് നിർദ്ദേശം നൽകുകയായിരുന്നു.
മൂന്നു സാങ്കേതിക വിദഗ്ധരെ അനുവദിക്കണമെന്ന ദിലീപിന്‍റെ ഹർജിയിലും കോടതി വ്യാഴാഴ്ച വിധി പറയും.
2017 ഫെബ്രുവരി 17നാണു ക്വട്ടേഷൻ പ്രകാരം പൾസർ സുനിയും മറ്റും ചേർന്ന് യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor dileep, Actress assault case, Actress attack, Dileep