കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഇക്കാരംയ പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചൊവ്വാഴ്ച നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം നെഗറ്റീവായതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഒരാഴ്ച കൂടി ഐസൊലേഷനിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു. തന്റെ കാര്യത്തിൽ പരിഗണന കാട്ടിയ എല്ലാവർക്കും താരം നന്ദി പറയുകയാണെന്നും താരം കുറിച്ചു.
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ഷൂട്ടിംഗ് കാലയളവിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂൾ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങാൻ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്. ചിത്രത്തിൻ്റെ സംവിധായകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞു വന്നു തങ്ങിയ ഹോട്ടലിലാണ് പൃഥ്വിരാജ് ഐസൊലേഷനിൽ കഴിഞ്ഞത്. കോവിഡ് തുടക്കകാലത്ത് ജോർദാനിലെ ആടുജീവിതം ഷൂട്ടിംഗ് സെറ്റിൽ പൃഥ്വിയും സംഘവും മാസങ്ങൾ ചിലവിട്ടിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോഴും പൃഥ്വിരാജ് സ്വമേധയാ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവ് എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്‌തു. ഒപ്പം തിരികെ വന്ന രണ്ടു പേർക്ക് പിന്നീട് കോവിഡ് പോസിറ്റീവ് എന്ന് തെളിയുകയും ചെയ്‌തു.
പൃഥിരാജിന് പിന്നിലെ ചിത്രത്തില്‍ ജനഗണമനയുൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന സുരാജ് വെഞ്ഞാറമൂടും ക്വറന്റീനിൽ പ്രവേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid patient, Prithviraj, Prithviraj actor