കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിനു വേണ്ടി ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ മുൻനിര താരങ്ങൾ. മമ്മൂക്കയും മോഹൻലാലും ഉൾപ്പെടെ നിരവധി താരങ്ങൾ സർക്കാരിനു വേണ്ടി ആഹ്വാനവുമായി എത്തിയിട്ടുണ്ട്. ഓരോ ദിവസവും എത്രപേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും എന്തൊക്കെ ജാഗ്രതയാണ് കൈക്കൊള്ളേണ്ടതെന്നും താരങ്ങൾ പങ്കുവയ്ക്കുന്ന നിര്‍ദേശങ്ങളിലുണ്ട്.
മോഹൻലാലും മമ്മൂട്ടിയും എല്ലാ ദിവസവും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ നിർദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടെ പേജിൽ പോയാല്‍ മോഹൻലാലിന്റെ നിർദേശവും മോഹൻ ലാലിന്റെ പേജിൽ മമ്മൂട്ടിയുടെ നിർദേശവുമാണ് കാണാനാവുന്നത്. സർക്കാരിന്റെ ബ്രേക്ക് ദ ചെയ്ൻ ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് താരങ്ങൾ കൊറോണ വൈറസിനെതിരെ അവബോധവുമായി എത്തിയിരിക്കുന്നത്.
സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും താരങ്ങൾ പറയുന്നുണ്ട്. ജാഗ്രത തുടരണമെന്ന മുന്നറിയിപ്പും താരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ജയസൂര്യ, മഞ്ജുവാര്യർ തുടങ്ങിയവരും വീഡിയോ സന്ദേശങ്ങളുമായൊക്കെ സർക്കാരിനു വേണ്ടി ആഹ്വാനം ചെയ്യുന്നുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.