തിരുവനന്തപുരം: സിനിമ, സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നു വരുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പി.സി.ആർ. പരിശോധന നടത്തി പ്രൊഡക്ഷൻ മാനേജർ വഴി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നാണ് പുതിയ നിർദ്ദേശം.
You may also like:India Elected to UN Security Council | ഇന്ത്യ യുഎൻ സുരക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു; ഇന്ത്യയ്ക്ക് 192ൽ 184 വോട്ടുകൾ ലഭിച്ചു [NEWS]'KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS] മകളുടെ മരണത്തിലെ അന്വേഷണം സൽമാൻ ഖാൻ അട്ടിമറിക്കാന്‍ ശ്രമിച്ചു; ആത്മഹത്യ ചെയ്ത ജിയാ ഖാന്‍റെ അമ്മ [NEWS]
കേരള ടെലിവിഷൻ ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം ഷൂട്ടിങ് എന്നായിരുന്നു മുൻ ഉത്തരവ്. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കേരള ടെലിവിഷൻ ഫെഡറേഷൻ സർക്കാരിന് കത്ത് നൽകിയത്. അതു പരിഗണിച്ചാണ് ഇളവു നൽകി സർക്കാർ ഉത്തരവിറക്കിയത്.
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വരുന്നവർക്കും രോഗ ലക്ഷണമുള്ളവർക്കും പി.സി.ആർ. പരിശോധന നടത്തി അതിന്റെ ഫലം ആരോഗ്യവകുപ്പിനെ അറിയിച്ചാൽ മതിയെന്നാണ് പുതിയ ഉത്തരവ്. ഇതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ടി.വി. ചാനലുകൾക്കും പ്രൊഡക്ഷൻ ഹൗസിനുമായിരിക്കും. ഇൻഡോർ ഷൂട്ടിംഗിന് സിനിമയ്ക്ക് അമ്പതും സീരിയലിന് ഇരുപത്തഞ്ചും പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Film shooting, Shooting, Shooting after lockdown, Shooting locations