• HOME
  • »
  • NEWS
  • »
  • film
  • »
  • Rajmohan | നടൻ രാജ്മോഹന്റെ സംസ്കാരം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടക്കും

Rajmohan | നടൻ രാജ്മോഹന്റെ സംസ്കാരം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടക്കും

'ഇന്ദുലേഖ' എന്ന സിനിമയിൽ നായകവേഷമിട്ട രാജ്മോഹന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന വാർത്തകളെ തുടർന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഇടപെട്ടിരുന്നു

രാജ്‌മോഹൻ

രാജ്‌മോഹൻ

  • Last Updated :
  • Share this:
    നടൻ രാജ്മോഹന്റെ (Actor Rajmohan) മൃതദേഹം ജൂലൈ 21 രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ രാവിലെ 10ന് ഏറ്റുവാങ്ങും. തുടർന്ന് 10.15 മുതൽ ഭാരത് ഭവനിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കും.

    1967-ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന സിനിമയിൽ നായകവേഷമിട്ട രാജ്മോഹന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന വാർത്തകളെ തുടർന്ന് മന്ത്രി വാസവൻ ഇടപെട്ടിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ചലച്ചിത്ര അക്കാദമിയും സാമൂഹ്യ നീതി വകുപ്പും നടപടികൾ വേഗത്തിലാക്കിയത്.

    1896ലായിരുന്നു ചന്തു മേനോന്റെ നോവലിന്റെ ആദ്യ പതിപ്പ് ഇറങ്ങിയത്. 'ഇന്ദുലേഖ' എന്ന പേരിൽ ഒരു നാടകം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നാഷണൽ ക്ലബ്ബ് അവതരിപ്പിച്ചു. മദ്രാസ് (1905), കോഴിക്കോട് (1911) എന്നിവിടങ്ങളിൽ കൂടുതൽ പ്രകടനങ്ങൾ നടന്നു. 1967-ൽ കലാനിലയം കൃഷ്ണൻ നായർ നോവലിനെ അതേ പേരിൽ ചലച്ചിത്രമാക്കി. വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ മാധവനായി കൃഷ്ണൻ നായരുടെ മരുമകൻ രാജ്‌മോഹനും ഇന്ദുലേഖയായി ശ്രീകലയും വേഷമിട്ടിരുന്നു.

    Summary: Actor Rajmohan, who passed away in Thiruvananthapuram, shall be cremated under the aegis of Kerala State Chalachitra Academy on July 21, 2022. There were reports of the mortal remains being kept in the mortuary with none to stake a claim. Rajmohan is known to have played lead in the movie Indulekha, based on the novel of the same name
    Published by:user_57
    First published: