• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

സൈബർ ആക്രമണം: സജിതാ മഠത്തിലിനും ബിജുവിനും പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ


Updated: August 1, 2018, 8:46 PM IST
സൈബർ ആക്രമണം: സജിതാ മഠത്തിലിനും ബിജുവിനും പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ

Updated: August 1, 2018, 8:46 PM IST
തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണത്തെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സംവിധായകൻ ഡോ. ബിജുവിനെതിരെയും നടി സജിത മഠത്തിലിനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും. ഡോ. ബിജുവിനും സജിതക്കും മറ്റുള്ളവർക്കും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ പക്വതയും പരസ്പര ബഹുമാനവും ഉള്ള ഒരു സമൂഹമായി കേരളത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും 158 പേർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവന ഇങ്ങനെ....

മാന്യരേ,
Loading...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തെ സംബന്ധിച്ച് ചില അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിൽ പ്രശസ്ത ചലച്ചിത്രകാരനും 2017 കേരള സർക്കാർ ചലച്ചിത്ര അവാർഡ് ജൂറി അംഗവും ആയ ഡോ. ബിജുവിനെതിരെയും പ്രശസ്ത നടിയും എഴുത്തുകാരിയും അധ്യാപികയുമായ സജിത മഠത്തിലിനെതിരെയും, സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷൻകാരും പെയ്ഡ് പി.ആർ ഏജൻസിക്കാരും ആണധികാരപ്രമത്തരും സൈബർ ലോകത്തും അല്ലാതെയും ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുകയാണ്. അസാമാന്യമായ സർഗാത്മക പ്രതിഭ കൊണ്ടും നിർഭയത്വം കൊണ്ടുമാണ് ഡോ. ബിജു നമുക്കിടയിൽ ഒരാളായിരിക്കെ തന്നെ ശ്രദ്ധേയനുമാകുന്നത്. തന്റെ സിനിമകൾക്കെല്ലാം തന്നെ നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അനവധി ലോക മേളകളിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും മിക്കതിലും അദ്ദേഹം ക്ഷണിതാവായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെയും മലയാള സിനിമയുടെയും അഭിമാനഭാജനമായ ഡോ. ബിജുവിനെതിരെ വംശീയമായ അധിക്ഷേപങ്ങൾ കോരിച്ചൊരിയപ്പെട്ടതിനെ തുടർന്ന് തൻറെ ഫേസ്‌ബുക്ക് പേജ് തന്നെ അദ്ദേഹത്തിന് അടച്ചിടേണ്ടി വന്നു. സമാനമായ അനുഭവമാണ് സജിതക്കുമുണ്ടായത്. താര രാജാക്കന്മാരുടെ സ്വകാര്യ വെർച്വൽ പട്ടാളമാണ് അവരുടെ പേജിൽ തെറി കൊണ്ടും അധിക്ഷേപങ്ങൾ കൊണ്ടും ഭീഷണി കൊണ്ടും അക്രമോത്സുകതയും ഭീതിയുടെ അന്തരീക്ഷവും നിറക്കുന്നത്. ഈ പ്രവണതയെ സർവ്വശക്തിയും ഉപയോഗിച്ച് ഞങ്ങൾ അപലപിക്കുന്നു.

നമുക്കിഷ്ടപ്പെട്ടതോ അല്ലാത്തതോ ആവട്ടെ ഡോ. ബിജുവിനും സജിതക്കും മറ്റുള്ളവർക്കും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ പക്വതയും പരസ്പര ബഹുമാനവും ഉള്ള ഒരു സമൂഹമായി കേരളത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ സുവ്യക്തമായ അഭിപ്രായം.

ഈ പത്രക്കുറിപ്പിൽ electronically ഒപ്പിട്ടിട്ടുള്ള 158 പേർ:

1. കെ സച്ചിദാനന്ദൻ (കവി)

2. എന്‍ എസ് മാധവന്‍ (എഴുത്തുകാരന്‍)

3. ആനന്ദ് (എഴുത്തുകാരൻ)

4. കുരീപ്പുഴ ശ്രീകുമാർ (കവി)

5. കെ ജി ശങ്കരപ്പിള്ള (കവി)

6. എം എന്‍ കാരശ്ശേരി (എഴുത്തുകാരന്‍)

7. കെ പി കുമാരൻ (സംവിധായകന്‍)

8. ടി വി ചന്ദ്രൻ (സംവിധായകന്‍)

9.സിവിക് ചന്ദ്രൻ (എഴുത്തുകാരൻ)

10. സി വി ബാലകൃഷ്ണൻ (എഴുത്തുകാരന്‍)

11. സുനിൽ പി ഇളയിടം (എഴുത്തുകാരൻ, പ്രഭാഷകൻ)

12. എസ് ശാരദക്കുട്ടി (എഴുത്തുകാരി)

13. ഷാഹിന ഇ കെ (എഴുത്തുകാരി)

14. ഡോ ആശാ ജോസഫ്

15. അർച്ചന പദ്മിനി (അഭിനേതാവ്)

16. ചന്ദ്രിക സി എസ് (എഴുത്തുകാരി)

17. നീലൻ (ജേര്‍ണലിസ്റ്റ്, നിരൂപകന്‍)

18. ഓ കെ ജോണി (നിരൂപകന്‍)

19. ബി എം സുഹറ

20. സണ്ണീ ജോസഫ് (ക്യാമറാമാന്‍)

21. ഗൌരിദാസൻ നായർ (ജേര്‍ണലിസ്റ്റ്)

22. ജി പി രാമചന്ദ്രൻ (നിരൂപകൻ)

23. വി കെ ജോസഫ് (നിരൂപകന്‍)

24. ഡോ പി കെ പോക്കർ

25. കെ ഇ എൻ കുഞ്ഞഹമ്മദ്

26. സത്യപാൽ (ആർട്ടിസ്റ്)

27. സനൽകുമാർ ശശിധരൻ (സംവിധായകന്‍)

28. സുദേവൻ (സംവിധായകന്‍)

29. ദീദി ദാമോധരൻ (തിരക്കഥാകൃത്ത്)

30. ബാബുരാജ് പി

31. കരിവെള്ളൂര്‍ മുരളി (എഴുത്തുകാരന്‍)

32. മുരളി വെട്ടത്ത്

33. കെ പി ജയകുമാർ (ജേര്‍ണലിസ്റ്റ്)

34. ഷിബു മുഹമ്മദ്

35. മധു ജനാർദ്ദനൻ (നിരൂപകന്‍)

36. വിധു വിൻസന്റ് (സംവിധായക)

37. ഒ പി സുരേഷ്

38. ബിജു മുത്തത്തി (ജേര്‍ണലിസ്റ്റ്)

39. പ്രേം ചന്ദ് (ജേര്‍ണലിസ്റ്റ്)

40. ജോളി ചിറയത്ത്

41. പ്രതാപ് ജോസഫ് (സംവിധായകന്‍, ക്യാമറാമാന്‍)

42. ജിജു ആന്റണി (സംവിധായകന്‍)

43. അഭിജ ശിവകല (അഭിനേതാവ്)

44. കെ ജി ജയൻ (ക്യാമറാമാന്‍)

45. സി അശോകൻ

46. മുരളി നാഗപ്പുഴ

47. ഡോ മീന പിള്ള

48. മനോജ് പുതിയവിള

49. സഞ്ജു സുരേന്ദ്രൻ (സംവിധായകന്‍)

50. സുജ സൂസൻ ജോർജ്ജ്

51. രാജേഷ് ചിറപ്പാട്

52. ഷെറി ഗോവിന്ദ്

53. പൊന്ന്യം ചന്ദ്രൻ

54. എം എൻ വിജയകുമാർ

55. മധുപാൽ (അഭിനേതാവ്, സംവിധായകൻ)

56. ശ്രീബാല കെ മേനോൻ (സംവിധായക)

57. ഭാസുരേന്ദ്രബാബു (എഴുത്തുകാരന്‍)

58. നവീന സുഭാഷ് (കവയത്രി)

59. കെ ആർ മനോജ് (സംവിധായകന്‍)

60. മണിലാൽ (സംവിധായകന്‍)

61. എസ് ആനന്ദൻ (ജേര്‍ണലിസ്റ്റ്)

62. അൻവർ അലി (എഴുത്തുകാരന്‍)

63. പി എൻ ഗോപീകൃഷ്ണൻ (എഴുത്തുകാരന്‍)

64. സുധ കെ എഫ്

65. ദീപന്‍ ശിവരാമന്‍ (നാടക സംവിധായകന്‍)

66. എം എ റഹ്മാന്‍ (എഴുത്തുകാരന്‍)

67. ദീപേഷ് ടി (സംവിധായകന്‍)

68. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (എഴുത്തുകാരന്‍)

69. ഡേവിസ് മാനുവല്‍ (എഡിറ്റര്‍)

70. സുരേഷ് അച്ചൂസ് (സംവിധായകന്‍)

71. രാംദാസ് കടവല്ലൂര്‍ (നിരൂപകന്‍)

72. ജൂബിത് നമ്രടത്ത് (സംവിധായകന്‍)

73. ബൈജു മേരിക്കുന്ന് (നിരൂപകന്‍)

74. മധുസൂദനൻ (ആർട്ടിസ്റ്, സംവിധായകൻ)

75. ദിലീപ് ദാസ് (ഡിസൈനര്‍)

76. റെജി എം ദാമോദരൻ

77. എം ജി ശശി (സംവിധായകൻ)

78. പ്രിയ തുവ്വശ്ശേരി (ഡോക്യൂ സംവിധായിക)

79. പ്രിയനന്ദനന്‍ (സംവിധായകന്‍)

80. വിജയന്‍ പുന്നത്തൂര്‍ (നിരൂപകന്‍)

81. സിജു കെ ജെ(നിരൂപകന്‍)

82. മനോജ് കാന (സംവിധായകന്‍)

83. ഉണ്ണി വിജയന്‍ (സംവിധായകന്‍)

84. അപര്‍ണ പ്രശാന്തി (നിരൂപക)

85. എം ജെ രാധാകൃഷ്ണന്‍ (ക്യാമറാമാന്‍)

86. ഷാഹിന നഫീസ (ജേര്‍ണലിസ്റ്റ്)

87. പി കെ ഗണേഷ് (സിനിമ നിരൂപകൻ)

88. സനീഷ് പനങ്ങാട് (സാംസ്കാരിക വിമർശകൻ)

89. വിജയരാഘവൻ ചേലിയ (എഴുത്തുകാരൻ)

90. എ.പി.കുഞ്ഞാമു (എഴുത്തുകാരൻ)

91. മോഹനൻ പുതിയൊട്ടിൽ(കവി)

92. റജിപ്രസാദ് (ക്യാമറാമാന്‍)

93. വെങ്കിടേഷ് രാമകൃഷ്ണന്‍ (ജേര്‍ണലിസ്റ്റ്)

94. സജിന്‍ ബാബു (സംവിധായകന്‍)

95. ശിവകുമാര്‍ കാങ്കോല്‍ (സംവിധായകന്‍)

96. ഷൈനി ജേക്കബ് ബെഞ്ചമിന്‍ (സംവിധായിക)

97. കണ്ണന്‍ നായര്‍ (അഭിനേതാവ്)

98. ജയൻ കെ സി (സംവിധായകൻ)

99. പ്രമോദ് തോമസ് (ശബ്ദ മിശ്രണം)

100. പുരവ് ഗോസ്വാമി (അസമീസ് അഭിനേതാവ്)

101. അമുദൻ (ഡോക്യൂ സംവിധായകൻ)

102. പ്രജിത നമ്പ്യാർ (എഴുത്തുകാരി)

103. അരുൺ ശിവൻ (സംവിധായകൻ)

104. ഗിരിജ പതേക്കര (കവയത്രി)

105. വി ടി ജയദേവൻ (കവി )

106. ജ്യോത്സ്ന കടയപ്രത്ത് (കവയത്രി)

107. വിനോദ് വെെശാഖി

108. ജിനേഷ്കുമാര്‍ എരമം

109. എ ശാന്തകുമാർ (നാടക സംവിധായകൻ)

110. ഷിബു മുത്താട്ട് (നാടക സംവിധായകൻ)

111. ശിവദാസ് പോയിൽകാവ് (നാടക സംവിധായകൻ)

112. റഫീഖ് മംഗലശ്ശേരി (നാടകകൃത്ത്, സംവിധായകൻ)

113. എബി എം ജോസഫ് (ചിത്രകാരൻ)

114. ഡോ. ആസാദ് (സാഹിത്യ നിരൂപകൻ, രാഷ്ട്രീയ നിരീക്ഷകൻ)

115. ഖദീജ മുംതാസ് (എഴുത്തുകാരി)

116. വത്സലന്‍ വാതുശ്ശേരി

117. സന്തോഷ് ബാബുസേനന്‍ (സംവിധായകന്‍)

118. സതീഷ് ബാബുസേനന്‍ (സംവിധായകന്‍)

119. സജി പാലമേൽ (സംവിധായകൻ)

120. അജയൻ അടാട്ട് (സൗണ്ട് റെക്കോർഡിസ്റ്)

121. അനീസ് കെ മാപ്പിള (സംവിധായകന്‍)

122. ഇ സന്തോഷ് കുമാര്‍ (എഴുത്തുകാരന്‍)

123. എം നന്ദകുമാർ (എഴുത്തുകാരൻ)

124. ശിവജി പണിക്കർ (കലാ വിമർശകൻ)

125. സുമംഗല ദാമോദരൻ (ഗായിക, സാമ്പത്തികശാസ്ത്രം)

126. ദീപ നിഷാന്ത് (എഴുത്തുകാരി)

127. മായാ കൃഷ്ണറാവു (തിയേറ്റർമേക്കർ)

128. അപർണ വിശ്വനാഥ് (മാധ്യമ പ്രവർത്തക)

129. അനിതാ ചെറിയാൻ (നാടക അദ്ധ്യാപനം, ഗവേഷണം)

130. ജോസ് കോശി (നാടക സംവിധായകൻ)

131. ചന്ദ്രദാസൻ (നാടക സംവിധായകൻ)

132. റോയ്‌സ്റ്റൻ ഏബൽ (നാടക സംവിധായകൻ)

133. അഭിലാഷ് പിള്ള (നാടക സംവിധായകൻ)

134. ബിന്ദു കെ സി (സ്കോളർ)

135. രത്നാകരൻ കോഴിക്കോട് (നാടക സംവിധായകൻ)

136. അലിയാർ അലി (നാടക സംവിധായകൻ)

137. ശ്രീകൃഷ്ണൻ കെ പി (സംവിധായകൻ)

138. ബിന്ദു രാധാകൃഷ്ണൻ (എക്സ്-മേയർ, അധ്യാപക)

139. നാരായണൻ എം വി (തിയേറ്റർ സ്കോളർ/അദ്ധ്യാപകൻ)

140. നരിപ്പറ്റ രാജു(നാടക സംവിധായകൻ)

141. നിരഞ്ജൻ (കവി, കാർട്ടൂണിസ്റ്)

142. ചെലവൂര്‍ വേണു (നിരൂപകന്‍)

143. സരിതാ വര്‍മ്മ (ജേണലിസ്റ്റ്)

144. സനീഷ് ഇ (ജേര്‍ണലിസ്റ്റ്)

145. എതിരൻ കതിരവൻ (എഴുത്തുകാരൻ)

146. എ ജെ തോമസ്

147. സുരേഷ് കൂത്തുപറമ്പ്

148. നന്ദജൻ (സംവിധായകൻ)

149. കേശവൻ (നാടകപ്രവർത്തകൻ)

150. അജിത്കുമാർ ബി (എഡിറ്റർ)

151. എൻ ശശിധരൻ (എഴുത്തുകാരൻ)

152. രേണു രാമനാഥ് (ജേർണലിസ്ററ്, നിരൂപക)

153. കുര്യാക്കോസ് മാംകൂട്ടം (പ്രൊഫസർ)

154. അനു പാപ്പച്ചൻ (എഴുത്തുകാരി, നിരൂപക)

155. ബിന്ദു മേനോൻ (ഫിലിം സ്കോളർ)

156. ബന്ധുപ്രസാദ്‌ (ആർട്ട് ഫെസിലിറ്റേറ്റർ)

157. സി എസ് വെങ്കിടേശ്വരൻ (നിരൂപകന്‍)

158. പ്രകാശ് ബാരെ (അഭിനേതാവ്)

 

 
First published: August 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍