• HOME
  • »
  • NEWS
  • »
  • film
  • »
  • 14th IDSFFK | 14-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

14th IDSFFK | 14-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിച്ചു

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി റീന മോഹന് സമ്മാനിക്കുന്നു

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി റീന മോഹന് സമ്മാനിക്കുന്നു

  • Last Updated :
  • Share this:
    പതിനാലാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേള (14th International Documentary and Short Film Festival - IDSFFK) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഹൃദയഹാരിയായ ചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ IDSFFK മികച്ച വേദിയാണെന്ന് സാംസ്ക്കാരിക മന്ത്രി പറഞ്ഞു. തുടർന്ന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിച്ചു.

    ഫെസ്റ്റിവൽ കാറ്റലോഗ് ഗതാഗത മന്ത്രി ആന്റണി രാജു KSFDC ചെയർമാൻ ഷാജി എൻ. കരുണിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകിയും പ്രകാശിപ്പിച്ചു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുത്തു.

    തുടർന്ന് ഉദ്ഘാടന ചിത്രമായ മരിയു പോളിസ് 2 പ്രദർശിപ്പിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ സംഘർഷഭരിതമായ കാഴ്ചകളും യുദ്ധം സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധിയും പ്രമേയമാക്കിയ ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് മേള നടക്കുന്നത്. വിവിധ രാജ്യാന്തര മത്സര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പടെ 261 സിനിമകൾ പ്രദർശിപ്പിക്കുന്ന മേള ആഗസ്റ്റ് 31ന് സമാപിക്കും.

    44 രാജ്യങ്ങളില്‍ നിന്നുള്ള 261 സിനിമകളാണ് ആറു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1200ല്‍പ്പരം പ്രതിനിധികളും ചലച്ചിത്രപ്രവര്‍ത്തകരായ 250ഓളം അതിഥികളും മേളയില്‍ പങ്കെടുക്കും. ലോങ് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മല്‍സര വിഭാഗങ്ങള്‍.
    മല്‍സര വിഭാഗത്തില്‍ ആകെ 69 ചിത്രങ്ങൾ.

    മത്സരേതര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഇതര ഭാഷകളില്‍നിന്നുമുള്ള ഡോക്യുമെന്‍ററികളും ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭാഗത്തില്‍ വിവിധ ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള 56 ഡോക്യുമെന്‍ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

    ബെസ്റ്റ് ഓഫ് ദ വേള്‍ഡ് എന്ന വിഭാഗത്തില്‍ വിവിധ അന്താരാഷ്ട്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടിയ 19 സിനിമകള്‍ ഉൾപ്പെടുന്നു. പുറമേ, അനിമേഷന്‍, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

    ഐ ഫോണ്‍ ഉപയോഗിച്ച് ഇന്ത്യന്‍ വനിതാ സംവിധായകര്‍ ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐടെയ്ല്‍സ് മറ്റൊരു ആകര്‍ഷണമാണ്. മൊഹ്സിന്‍ മക്മല്‍ബഫിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഭാഗമായുള്ള ഈ ചിത്രങ്ങള്‍ എ.ആര്‍. റഹ്മാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍.പി അമുദന്‍ ക്യുറേറ്റ് ചെയ്ത ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമണങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന Endangered but Resilient എന്ന പാക്കേജ്, ഫെര്‍ണാണ്ടോ സൊളാനസിന്‍റെ അവസാന ചിത്രം, താര്‍ക്കോവ്സ്കിയെക്കുറിച്ച് മകന്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Summary: Curtains go up for the 14th IDSFFK in Thiruvananthapuram
    Published by:user_57
    First published: