നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Allu Arjun | ആരാണ് അല്ലു അർജുന്റെ മകളുടെ പ്രിയ ബോളിവുഡ് നടി? ഉത്തരമടങ്ങുന്ന ക്യൂട്ട് വീഡിയോ വൈറൽ

  Allu Arjun | ആരാണ് അല്ലു അർജുന്റെ മകളുടെ പ്രിയ ബോളിവുഡ് നടി? ഉത്തരമടങ്ങുന്ന ക്യൂട്ട് വീഡിയോ വൈറൽ

  Cute video of Allu Arjun daughter is here | ജാക്വലിൻ ഫെർണാണ്ടസ് എന്ന് പറഞ്ഞ ശേഷം പെട്ടെന്നാണ് കുഞ്ഞ് മറ്റൊരു പേരിട്ടത്. അതിനൊരു കാരണവുമുണ്ട്

  അല്ലു അർജുനും മകളും

  അല്ലു അർജുനും മകളും

  • Share this:
   അല്ലു അർജുന്റെ മകൾ അർഹ സൂപ്പർ ക്യൂട്ട് ആണ്, നാല് വയസ്സുള്ള കുട്ടി ഇതിനകം ഒരു താരത്തെപ്പോലെ തന്നെയാണ് സോഷ്യൽ മീഡിയയിൽ. തെലുങ്ക് താരങ്ങളെപ്പോലെയും അച്ഛൻ അല്ലു അർജുനെയും പോലെ ജനപ്രിയയാണ് അവൾ. കൂടാതെ  പാപ്പരാസികളുടെ പ്രിയങ്കരിയുമാണ്.

   അടുത്തിടെ, അല്ലു അർജുനും ഭാര്യ സ്നേഹയും അർഹ അവളുടെ പ്രിയപ്പെട്ട നടിയായി ആലിയ ഭട്ടിനെ തിരഞ്ഞെടുക്കുന്നതിന്റെ മനോഹരമായ വീഡിയോ പങ്കുവച്ചിട്ടുണ്ട്, ജാക്വലിൻ ഫെർണാണ്ടസല്ല പകരം ആലിയയെ തിരഞ്ഞെടുക്കാനുള്ള കാരണം രസകരമാണ്.

   മുൻകാലങ്ങളിൽ, അല്ലു അർജുൻ തന്റെ കൊച്ചു രാജകുമാരിയുടെ മനോഹരമായ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'അല വൈകുണ്ഠപുരമുലൂവിൽ' നിന്നുള്ള ദോസ സ്റ്റെപ്പ് ഡാൻസായാലും അല്ലെങ്കിൽ ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അല്ലു അർജുനനോടുള്ള മറുപടിയായാലും അർഹ എല്ലാവരുടെയും മനം കവരുകയാണ്.

   അർഹ അവളുടെ അച്ഛൻ അല്ലു അർജുനെപ്പോലെ സ്റ്റൈലിഷ് ആണ്. അല്ലുവിനും ഭാര്യയ്ക്കും 2014 ഏപ്രിൽ 3 ന് ആദ്യത്തെ കുട്ടിയായ മകൻ അല്ലു അയാൻ ജനിച്ചു. അവരുടെ രണ്ടാമത്തെ കുട്ടിയായ മകൾ അല്ലു അർഹയെ 2016 നവംബർ 21 ന് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

   രശ്മിക മന്ദന്ന നായികയായി അഭിനയിക്കുന്ന സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ തിരക്കിലാണ് അല്ലു ഇപ്പോൾ. വരാനിരിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലും റിലീസ് ചെയ്യും, ഫഹദ് ഫാസിൽ ആവും ചിത്രത്തിലെ വില്ലൻ.
   അല്ലു അർജുൻ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ

   അല്ലു അർജുന്റെ ഇനി വരാനിരിക്കുന്ന 'പുഷ്പ' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലനായി വേഷമിടും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുന്നു. ഫഹദ് ഫാസിലിനെ ‘മോളിവുഡിന്റെ പവർ ഹൗസ്’ എന്ന് അഭിസംബോധന ചെയ്താണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിച്ചത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

   ഒരു ട്വീറ്റിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. ഇതോടു കൂടി കേരളത്തിൽ ഏറ്റവുമധികം യുവ ആരാധകരുള്ള നടന്മാരിലൊരാളായ ഫഹദിന്റെ വളരെ വ്യത്യസ്തമായ വരവിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏപ്രിൽ രണ്ടിന് ഫഹദ് ഫാസിൽ നായകനായ 'ഇരുൾ' നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങും.

   ചുവന്ന ചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.

   വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്.

   'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.

   നടി സായി പല്ലവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ്. അല്ലു അർജുന്റെ സഹോദരിയുടെ വേഷത്തിലാകും സായി പല്ലവി എത്തുന്നത് എന്ന് വാർത്ത വന്നിരുന്നു.

   Summary: Cute video of Allu Arjun's daughter
   Published by:user_57
   First published:
   )}