നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Dam 999 | 'ഡാം 999' ഇന്ന് സൗജന്യമായി കാണാം; തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ

  Dam 999 | 'ഡാം 999' ഇന്ന് സൗജന്യമായി കാണാം; തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ

  ഇന്ന് രാവിലെ 11: 30ന് മലയാള ഭാഷയിലും, വൈകിട്ട് മൂന്ന് മണിക്ക് ഇംഗ്ലീഷും, രാത്രി 7ന് തമിഴ് എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.

  dam999

  dam999

  • Share this:
   തിരുവനന്തപുരം: ജല ദുരന്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിൻറെ ഭാഗമായി തിരുവനന്തപുരം ഏരീസ് പ്ലെക്സ് (Aries Plex Thiruvananthapuram) തിയറ്ററിൽ "ഡാം 999 " (Dam 999) എന്ന ചലച്ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുന്നു. സോഹൻ റോയ് ആണ് ചിത്രത്തിൻറെ സംവിധായകൻ. ഒക്ടോബർ 30 ശനിയാഴ്ച മുതലാണ് ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുന്നത്. ബ്ലൂറേ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ദൃശ്യമികവോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണെന്നും തീയറ്റർ അധികൃതർ അറിയിച്ചു. രാവിലെ 11: 30ന് മലയാള ഭാഷയിലും, വൈകിട്ട് മൂന്ന് മണിക്ക് ഇംഗ്ലീഷും, രാത്രി 7ന് തമിഴ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

   കഥയ്ക്ക് മുല്ലപ്പെരിയാർ ഡാമുമായി സാമ്യമുണ്ട് എന്നുള്ള കാരണത്താൽ പത്തു വർഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്നാട്ടിൽ വിലക്ക് തുടരുകയാണ്. തമിഴ്നാട് കഴിഞ്ഞ ആഴ്ച ചിത്രത്തിനുള്ള വിലക്ക് നീട്ടുകയും ചെയ്തിരുന്നു. ചിത്രം മുന്നോട്ടു വെയ്ക്കുന്ന സന്ദേശം ജനങ്ങളിൽ ഭീതി പരത്തും എന്നാരോപിച്ചാണ് തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

   10 വർഷത്തിനു ശേഷവും സിനിമ സജീവ ചർച്ചാവിഷയമായിരിക്കുകയാണ് ഇപ്പോൾ. 2011 -ൽ റ്റുഡിയിൽ നിന്ന് ത്രീഡിയിലേക്കുള്ള കൺവേർഷൻ ടെക്നോളജിയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു ഇത്. പതിനാറു ദേശീയ പുരസ്കാരജേതാക്കൾ ലഭിച്ച ഈ ചിത്രത്തിന് ഓസ്കാറിന്റെ ചുരുക്കപ്പട്ടിക ഉൾപ്പെടെയുള്ള ഇരുപത്തി മൂന്നോളം അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു. നൂറ്റിമുപ്പതോളം ഫിലിം ഫെസ്റ്റിവലുകളിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നിർമിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെകുറിച്ചും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ സംവിധായകൻ ഡോ. സോഹൻ റോയ് പ്രേക്ഷകരിലേക്കെത്തിയ്ക്കുന്നത്.

   Marakkar release | മരയ്ക്കാർ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും; ഇടപെടേണ്ട സാഹചര്യമില്ല: സജി ചെറിയാൻ

   മോഹൻലാൽ ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' തിയേറ്ററിൽ റിലീസ് ചെയ്യും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അത് തിയേറ്ററിൽ റിലീസ് ചെയ്യാനെ തയ്യാറാകൂ എന്നും അതിനായി താൻ ആന്റണിയെ വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മെഗാസ്റ്റാർ ചിത്രമായാലും തിയേറ്ററിൽ ആദ്യം റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്.

   Also Read- Pushpa | അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം 'പുഷ്പ'യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

   മെഗാസ്റ്റാർ ചിത്രമായാലും, അല്ലാത്തവരുടെ ചിത്രമായാലും തിയേറ്ററിൽ റിലീസ് ചെയ്യണം. കോവിഡിനെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യമായതിനാലാണ് നേരത്തെ ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചത്. വിനോദമാർഗ്ഗം എന്ന നിലയിൽ സർക്കാരും ഒ.ടി.ടി. പ്രോത്സാഹിപ്പിച്ചു. സർക്കാരും ഒടിടി പ്ലാറ്റ്ഫോം തുടങ്ങാൻ നടപടി എടുത്തു. എന്നാൽ സാഹചര്യം മാറി. റിലീസുകൾ ഇനിയും ഒടിടിയിൽ ആക്കിയാൽ സിനിമാ വ്യവസായം തകരും.

   നൂറ് കോടി മുടക്കി സിനിമ എടുത്ത ആളാണെങ്കിലും താൽക്കാലിക ലാഭത്തിനായി ഒടിടി റിലീസിലേയ്ക്ക് പോകരുത്. അവർക്ക് ഇനിയും സിനിമകൾ എടുക്കാനുള്ളതാണല്ലോ. ഈ സിനിമയോട് കൂടി നിർമ്മാണം അവസാനിപ്പിക്കില്ലല്ലോ എന്നും സജി ചെറിയാൻ ചോദിച്ചു. സിനിമാ വ്യവസായത്തെ തകർക്കുന്ന നിലപാട് നിർമ്മാതാക്കൾ സ്വീകരിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}