• HOME
  • »
  • NEWS
  • »
  • film
  • »
  • Dance video | 'ജിഗർ പാർട്ടി'; ഡാൻസ് വീഡിയോയുമായി അഭിനേതാക്കളും സോഷ്യൽ മീഡിയ താരങ്ങളും

Dance video | 'ജിഗർ പാർട്ടി'; ഡാൻസ് വീഡിയോയുമായി അഭിനേതാക്കളും സോഷ്യൽ മീഡിയ താരങ്ങളും

'ജിഗർ പാർട്ടി' ഡാൻസ് വീഡിയോ ഒരു മില്യൺ വ്യൂസും കടന്ന് മുന്നോട്ട്

ജിഗർ പാർട്ടി

ജിഗർ പാർട്ടി

  • Last Updated :
  • Share this:
    തകർപ്പൻ കളർഫുൾ ഡാൻസ് വീഡിയോയുമായി അഭിനേതാക്കളും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഒന്നിക്കുന്ന 'ജിഗർ പാർട്ടി' (Jigar Party) ഡാൻസ് വീഡിയോ ഒരു മില്യൺ വ്യൂസും കടന്ന് മുന്നോട്ട്. മികച്ച ഗായകനും അഭിനേതാവുമായ സിദ്ധാർഥ് മേനോൻ, നടി ദീപ്തി സതി, നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയനായ ആഡിസ് അക്കര, സോഷ്യൽ മീഡിയ താരം ചൈതന്യ പ്രകാശ് എന്നിവരാണ് ഈ മ്യൂസിക് ആൽബത്തിൽ അണിനിരക്കുന്നത്.

    അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ഈ വീഡിയോ ഗാനത്തിന്റെ ഛായാഗ്രഹണം ഹിമൽ മോഹൻ നിർവ്വഹിക്കുന്നു. അരവിന്ദ് മഹാദേവന്റെ സംഗീത സംവിധാനത്തിൽ റ്റിറ്റോ പി തങ്കച്ചന്റെ വരികൾ ആരാധകരെ ചുവടുവെപ്പിക്കുന്നു.

    വണ്ടർവാൾ മീഡിയ പ്രൊഡക്ഷൻ സപ്പോർട്ട് ബാനറിൽ ചിത്രീകരിക്കുന്ന ഈ ഗാനം ആലാപ് രാജു ആലപിക്കുന്നു. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകർ നിറഞ്ഞ സുഹൈഡ് കുക്കുവും റിഷധാൻ അബ്ദുൽ മാണ് ഈ ഗാനത്തിന് ചുവടുകൾ തീർത്തത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്‌ജറ്റ്‌ മ്യൂസിക് വീഡിയോ ആയ 'ജിഗർ പാർട്ടി' സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ റിലീസായി. പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: Happy birthday Mammootty | 12 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട്; 'ക്രിസ്റ്റഫർ' ഫസ്റ്റ് ലുക്ക്

    മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി (Mammootty) തന്റെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് വരാനിരിക്കുന്ന ചിത്രം ക്രിസ്റ്റഫറിന്റെ (Christopher movie) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടി ഒരു പോലീസ് ഓഫീസറായി അഭിനയിക്കുന്ന ത്രില്ലർ, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുകയും ഉദയ്കൃഷ്ണ രചന നിർവഹിക്കുകയും ചെയ്യുന്നു.

    ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചത്. “ജാഗ്രതയുള്ള ഒരു പോലീസുകാരന്റെ ജീവചരിത്രം” എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

    12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റഫർ'. 2010ൽ പുറത്തിറങ്ങിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

    ജൂലൈയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ അമല പോൾ, ഐശ്വര്യ ലക്ഷ്മി, ദിലേഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി നീണ്ട താരനിരയുണ്ട്. വിനയ് റായിയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം കൂടിയാണ് ഈ ചിത്രം, എറണാകുളം, പൂയക്കൂട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം. ജസ്റ്റിൻ വർഗീസാണ് ക്രിസ്റ്റഫറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

    Summary: Jigar Party, a dance video featuring actors and social media influencers in Kerala, is released on Youtube. The video has crossed one million views and counting
    Published by:user_57
    First published: