• HOME
 • »
 • NEWS
 • »
 • film
 • »
 • Darshana Song| ഹൃദയത്തിൽ ഇടംപിടിച്ച് 'ദർശന'; ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്; രണ്ട് ദിവസത്തിനുള്ളില്‍ യുട്യൂബില്‍ കണ്ടത് 40 ലക്ഷംപേർ

Darshana Song| ഹൃദയത്തിൽ ഇടംപിടിച്ച് 'ദർശന'; ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്; രണ്ട് ദിവസത്തിനുള്ളില്‍ യുട്യൂബില്‍ കണ്ടത് 40 ലക്ഷംപേർ

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പും നിറയെ ദർശന ഗാനത്തെയും പ്രണവിന്റെ പ്രകടനത്തെയും കുറിച്ചുള്ള ചർച്ചകളാണ്

darshana-song-hridhayam

darshana-song-hridhayam

 • Last Updated :
 • Share this:
  വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനാവുന്ന 'ഹൃദയം' (Hridayam Movie) എന്ന സിനിമയിലെ ദർശന എന്ന ഗാനം തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. രണ്ടുദിവസത്തിനുള്ളിൽ തന്നെ ഗാനം മലയാളികളാകെ നെഞ്ചിലേറ്റി കഴിഞ്ഞു. യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഗാനം ഒന്നാമതെത്തി. രണ്ടു ദിവസത്തിനുള്ളിൽ 40 ലക്ഷത്തിൽ അധികം പേരാണ് ഗാനം കണ്ടത്. ഇതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ ഫേസ്ബുക്കിൽ രംഗത്തെത്തി.

  ആദ്യ വീഡിയോഗാനം പുറത്തെത്തിയതോടെ പ്രണവ് മോഹന്‍ലാലിന് മികച്ച ബ്രേക്ക് നല്‍കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ പഴയകാല സിനിമകളിലെ പ്രണയ രംഗങ്ങളുമായാണ് പ്രണവിന്റെ പ്രകടനത്തെ ആരാധകർ താരതമ്യം ചെയ്യുന്നത്. സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

  Also Read- Darshana song | ദർശനയുടെ തുടക്കം ഹിഷാമിന്റെ വീട്ടിലെ ചെറിയ സ്റ്റുഡിയോ മുറിയിൽ നിന്നും; പോസ്റ്റുമായി വിനീത് ശ്രീനിവാസൻ

  രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. “ഈ പാട്ട് ഹിറ്റായതൊന്നും മച്ചാൻ അറിഞ്ഞിട്ടുണ്ടാകില്ല. വല്ല കാട്ടിലോ ഹിമാലയത്തിലോ ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും,” എന്നാണ് പ്രണവിനെ കുറിച്ച് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ''ഇതുപോലെ ഒരു പ്രൊപോസൽ സീൻ ഈ അടുത്തെങ്ങും കണ്ടിട്ടില്ല...
  അവളോട് എത്ര പ്രണയം ഉണ്ടെന്ന് അവന്റെ കണ്ണിൽ നോക്കിയാൽ കാണാം...❤''- മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു.  ‘നിനക്ക് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ പ്രണവേ, പ്രൊപ്പോസൽ സീനിൽ എവിടെയോ ഒരു ഗൗതം വാസുദേവമേനോൻ ടച്ച്’, ‘വിനീത് കൈവെച്ച നടന്മാരൊന്നും ഇതുവരെ പാഴായി പോയിട്ടില്ല, പ്രണവും അത് പോലെ ഉയരങ്ങളിൽ എത്തട്ടെ’, 'ഒരു പാട് സമയം എടുക്കരുത് പ്ലീസ്' എന്ന പറയുമ്പോൾ എവിടെയോ ഒരു ലാലേട്ടൻ ഛായ', 'ഇത് പ്രണവ് തന്നാണോ ആക്ടങ്ങിലും ലുക്കിലും ഒക്കെ എന്താ ഒരു ചേഞ്ച്. വിനീത് ഏട്ടാ നിങ്ങൾ പുലിയാണ് സമ്മതിച്ചിരിക്കുന്നു ❤' ...... എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകൾ.

  അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.  എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
  Published by:Rajesh V
  First published: