• HOME
  • »
  • NEWS
  • »
  • film
  • »
  • എന്റെ രാജകുമാരിയെ കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യ; പൃഥ്വിരാജിന്റെ ഹൃദയത്തിൽ സ്പർശിച്ച് മകൾ അല്ലിയുടെ പോസ്റ്റ്

എന്റെ രാജകുമാരിയെ കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യ; പൃഥ്വിരാജിന്റെ ഹൃദയത്തിൽ സ്പർശിച്ച് മകൾ അല്ലിയുടെ പോസ്റ്റ്

Daughter Ally makes Prithviraj put a comment to wife Supriya's Instagram post | അല്ലിയുടെ വീഡിയോക്ക് അച്ഛൻ പൃഥ്വിരാജിന്റെ കമന്റ്

അലംകൃത, പൃഥ്വിരാജ്

അലംകൃത, പൃഥ്വിരാജ്

  • Last Updated :
  • Share this:
    അല്ലിമോൾ പറഞ്ഞാൽ പിന്നെ അപ്പീലില്ല. അച്ഛനെ കാത്തിരിക്കുന്ന മകൾ 'എന്റെ അച്ഛൻ വരുന്നു' എന്ന് ചോക്ക് കൊണ്ട് എഴുതുന്ന വീഡിയോ സുപ്രിയ പങ്കിട്ടതും അതിനു താഴെ പൃഥ്വിരാജ് കമന്റുമായി എത്തി.

    പൃഥ്വി ജോർദാനിലേക്ക് ആടുജീവിതം ഷൂട്ടിങ്ങുമായി പോയത് മുതൽ പല അവസരങ്ങളിലും പോസ്റ്റുമായി സുപ്രിയ എത്തിയിട്ടുണ്ട്. പക്ഷെ അല്ലി മോളുടെ കുസൃതി നിറഞ്ഞ പോസ്റ്റുകളാണ് അച്ഛനെ ഏറ്റവും ആകർഷിക്കുന്നത്. കഴിഞ്ഞ ദിവസം അല്ലി കൂട്ടുകാരിക്കൊപ്പം കളിക്കുന്ന വീഡിയോ സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.

    തിരികെ വന്ന് ക്വാറന്റൈൻ പൂർത്തിയാക്കി തന്റെ രാജകുമാരിയെയും റാണിയെയും കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യ എന്ന് അക്ഷമനായി പൃഥ്വിരാജ് കുറിക്കുന്നു. ഏതാനും ദിവസം മുൻപാണ് ആടുജീവിതം ജോർദാൻ ഷെഡ്യൂൾ പൂർത്തിയായത്.








    View this post on Instagram





    My father is coming! #Soon#DaadaComingHome#Thaadikaran😀🧿


    A post shared by Supriya Menon Prithviraj (@supriyamenonprithviraj) on




    Published by:user_57
    First published: