നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Amitabh Bachchan | അച്ഛന് അത്രേം പ്രായം ആയിട്ടില്ല; ബച്ചന്റെ ട്വീറ്റിന് തിരുത്തുമായി മകൾ ശ്വേത

  Happy Birthday Amitabh Bachchan | അച്ഛന് അത്രേം പ്രായം ആയിട്ടില്ല; ബച്ചന്റെ ട്വീറ്റിന് തിരുത്തുമായി മകൾ ശ്വേത

  Daughter Swetha corrects Amitabh Bachchan's birthday tweet | ബച്ചന്റെ ട്വീറ്റിന് തിരുത്തുമായി മകൾ ശ്വേത ബച്ചൻ നന്ദ

  അമിതാഭ് ബച്ചൻ

  അമിതാഭ് ബച്ചൻ

  • Share this:
   ജന്മദിനത്തിന് അമിതാഭ് ബച്ചൻ തന്റെ ഒരു ചിത്രം പങ്കുവെക്കുകയും '80 കളിലേക്ക് കടക്കുന്നു' എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ ഏവരും ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ മകൾ ശ്വേത ബച്ചൻ നന്ദ കമന്റ് വിഭാഗത്തിൽ നടത്തിയ തിരുത്താണ്. പിതാവിന് 79 -ാം ജന്മദിനമാണെന്ന് ശ്വേത ഓർമ്മിപ്പിക്കുകയായിരുന്നു.

   ചിത്രത്തിൽ അമിതാഭ് ബച്ചൻ ചാരനിറത്തിലുള്ള ജാക്കറ്റും ഇരുണ്ട നിറത്തിലെ ട്രൗസറും സ്ലിംഗ് ബാഗും ധരിച്ചിട്ടുണ്ട്. ചിത്രം പങ്കുവെച്ചുകൊണ്ട്, '80 -ലേക്ക് കടക്കുന്നു ..' എന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിൽ എഴുതി. ഇവിടെയാണ് ശ്വേത, "79 -ാമത്" എന്ന് അഭിപ്രായപ്പെട്ടത്. കൂടെ ഒരു ഹാർട്ട് ഇമോജിയും ചേർത്തു. അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ ഉയർത്തിയ കൈകളുടെ ഇമോജി കൊണ്ട് റിയാക്റ്റ് ചെയ്യുകയും ചെയ്തു. 'ഗ്യാങ്സ്റ്റർ' എന്നാണ് രൺവീർ സിംഗ് അഭിപ്രായപ്പെട്ടത്. ഭൂമി പഡ്‌നേക്കർ എഴുതിയപ്പോൾ, "സ്വാഗ് .. ജന്മദിനാശംസകൾ സർ" എന്നായിരുന്നു കമന്റ്.   ഉത്തർപ്രദേശിലെ അലഹബാദിൽ (നിലവിൽ പ്രയാഗ്രാജ്) ജനിച്ച അമിതാഭ് ബച്ചന് നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകയായ തേജി ബച്ചൻ അദ്ദേഹത്തിന്റെ അമ്മയും പ്രശസ്ത ഹിന്ദി കവി ഹരിവംശ് റായ് ബച്ചൻ പിതാവുമാണ്.

   1969 ൽ സാത് ഹിന്ദുസ്ഥാനി എന്ന സിനിമയിലെ ഏഴ് കഥാപാത്രങ്ങളിൽ ഒരാളായി അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സിനിമകളിൽ പലതും തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല. പിന്നീട്, ക്രൈം-ത്രില്ലർ ചിത്രമായ സഞ്ജീറിൽ അഭിനയിക്കുകയും ബോളിവുഡ് സിനിമയിൽ തനിക്കായി ഒരു ഇടം സൃഷ്ടിക്കുകയും ചെയ്തു. അദ്ദേഹം എന്തുകൊണ്ടും ബോളിവുഡിന് പുതിയ നായകനായിരുന്നു. സ്റ്റീരിയോടൈപ്പുകൾ ലംഘിച്ച കോപാകുലനായ യുവാവ് അഥവാ 'ആംഗ്രി യങ് മാൻ' ആയി ബച്ചൻ അറിയപ്പെട്ടു തുടങ്ങി.
   അഴിമതിക്കെതിരെ പ്രതികരിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന നായകന് ബോളിവുഡിൽ ആരാധകരുണ്ടായി.

   അതിനുശേഷം അമിതാഭ് ബച്ചൻ ദീവാർ, ഷോലെ, സിൽസില, യാരാന, കഭി ഖുശി കഭി ഗം, ഡോൺ, ബാഗ്ബാൻ, ഷെഹൻഷാ, പികു തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ചു.

   അമിതാഭ് ബച്ചനെ 1984 ൽ പത്മശ്രീ, 2001 ൽ പത്മഭൂഷൺ, 2015 ൽ പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.

   അടുത്തിടെ, റൂമി ജാഫറിയുടെ ചെഹ്രേയിൽ അദ്ദേഹം അഭിനയിച്ചു. 102 നോട്ട് ഔട്ട്, ഗുലാബോ സീതാബോ എന്നിവയിലും ബച്ചൻ വേഷമിട്ടു. അടുത്തതായി, ബ്രഹ്മാസ്ത്ര, ഗുഡ് ബൈ, ദി ഇന്റേൺ റീമേക്ക് എന്നിവയുൾപ്പെടെ ഏതാനും ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്.
   Published by:user_57
   First published:
   )}