നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kiss Day | 'കൂലി നമ്പർ വൺ' സിനിമയിലെ വരുൺ ധവാന്റെ ചുംബന രംഗത്തിനു പിന്നിലെ രഹസ്യം ഇതാണ്

    Kiss Day | 'കൂലി നമ്പർ വൺ' സിനിമയിലെ വരുൺ ധവാന്റെ ചുംബന രംഗത്തിനു പിന്നിലെ രഹസ്യം ഇതാണ്

    David Dhawan spills the beans on Varun Dhawan's kissing scene in Coolie No. 1 | വരുൺ ധവാന്റെ ചുംബന രംഗം സംവിധായകനായ പിതാവ് ഡേവിഡ് ധവാനാണ് ചിത്രീകരിച്ചത്. ആ രംഗത്തെക്കുറിച്ച് ഇതാ

    കൂലി നമ്പർ വണ്ണിലെ രംഗം

    കൂലി നമ്പർ വണ്ണിലെ രംഗം

    • Share this:
      അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധേയമായ ബോളിവുഡ് ചിത്രമാണ് വരുൺ ധവാൻ നായകനായ 'കൂലി നമ്പർ വൺ'. വരുണിന്റെ പിതാവ് ഡേവിഡ് ധവാനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കോമഡി ചിത്രമാണ് 'കൂലി നമ്പർ വൺ'. ഇതേ പേരിൽ 1990കളിൽ പുറത്തിറങ്ങിയ സിനിമയുടെ റീമേക് കൂടിയാണ് ഈ ചിത്രം.

      ആദ്യ ചിത്രത്തിൽ ഗോവിന്ദയും കരീഷ്മ കപൂറുമായിരുന്നു നായികാ നായകന്മാർ. ആദ്യമായല്ല ഡേവിഡ് ധവാനും മകനും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. 'മേം തേര ഹീറോ', 'ജൂദാവാ 2' തുടങ്ങിയ സിനിമകളിലാണ് ഈ അച്ഛൻ-മകൻ കോംബോ ഇതിനു മുൻപ് പ്രവർത്തിച്ചിട്ടുള്ളത്.

      സാറ അലി ഖാൻ ആയിരുന്നു ഈ സിനിമയിൽ വരുണിന്റെ നായിക.

      ഈ 'കിസ് ഡേയിൽ' ചിത്രത്തിനായി മകന്റെ ചുംബന രംഗം ചിത്രീകരിച്ചതിന്റെ വിശേഷങ്ങൾ ഡേവിഡ് ധവാൻ പറയുന്നത് കേൾക്കാം. ഒരു അഭിമുഖത്തിലാണ് ഡേവിഡ് ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

      തങ്ങൾ പ്രൊഫഷണലുകൾ ആയതിനാൽ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ ഇളിഭ്യത തോന്നേണ്ട കാര്യമില്ല എന്ന് ഡേവിഡ് ധവാൻ. ഷൂട്ടിംഗ് സമയം മകനെ നോക്കുകയോ, അവന്റെ അഭിപ്രായം ചോദിക്കുകയോ ചെയ്യാറില്ല എന്ന് ഡേവിഡ് ധവാൻ പറയുന്നു.

      "എന്ത്, എങ്ങനെ ചെയ്യണം എന്ന് അവനോടു പറയും. പ്രൊഫഷണലായി ചെയ്യുമ്പോൾ, അതിൽ അന്യായമായി ഒന്നുമില്ല. ചുറ്റും എന്ത് നടക്കുന്നു എന്നൊന്നും നോക്കേണ്ട ആവശ്യമില്ല," ഡേവിഡ് ധവാൻ പറഞ്ഞു.



      തിരക്കഥയിലെ സന്ദർഭം ആവശ്യപ്പെട്ടാൽ അത് ചുംബന രംഗമെങ്കിൽ, ചുംബന രംഗം. ചെയ്തേ മതിയാവൂ. പ്രായോഗിക തലത്തിൽ അതിൽ തെറ്റില്ല. ഇന്നത്തെ ഇന്ത്യൻ സിനിമ എടുത്തു നോക്കുകയാണെങ്കിൽ, വളരെ ലളിതമായവയാണ് ചുംബന രംഗങ്ങൾ.

      മകൻ ചെയ്തത് കാരണം താൻ നാണിക്കുമായിരിക്കും എന്നാവും പലരും കരുതിയിരിക്കുക എന്ന് ഡേവിഡ് ധവാൻ. അത്രയ്ക്ക് ലജ്ജ തോന്നാൻ അതിൽ എന്തിരിക്കുന്നു എന്നും ഡേവിഡ് ധവാൻ ചോദിച്ചു. ഇക്കാലത്ത് അത്തരം രംഗങ്ങൾ നായകനേയും നായികയേയും അടിസ്ഥാനമാക്കിയിരിക്കും.

      മുൻപും വരുൺ ധവാൻ സിനിമകളിൽ ചുംബന രംഗം അവതരിപ്പിച്ചിട്ടുണ്ട്. പിതാവ് ഡേവിഡ് ധവാൻ സംവിധാനം ചെയ്ത ചിത്രങ്ങൾ തന്നെയാണത്. ഇല്യാന ഡിക്രൂസ്, തപ്‌സി പന്നൂ, ജാക്കലിൻ ഫെർണാണ്ടസ് തുടങ്ങിയവരായിരുന്നു അത്തരം ചുംബന രംഗങ്ങളിൽ വരുണിന്റെ നായികമാർ.

      പരേഷ് റാവൽ, ജോണി ലെവർ, ജാവേദ് ജെഫ്രി, ശിഖ തൽസാനിയ, സഹീൽ വൈദ് തുടങ്ങിയവരാണ് 'കൂലി നമ്പർ വൺ' സിനിമയിൽ മറ്റു പ്രധാന വേഷങ്ങൾ ചെയ്‌തത്‌. 2020 ഡിസംബർ 25ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തു.

      2019 ഓഗസ്റ്റ് മാസം എട്ടാം തിയതിയാണ് 'കൂലി നമ്പർ വൺ' ചിത്രീകരണം ആരംഭിച്ചത്. ബാങ്കോക്ക് ആയിരുന്നു ലൊക്കേഷൻ. 2020 മെയ് ഒന്ന് ലക്‌ഷ്യം വച്ച് റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഡിജിറ്റൽ റിലീസിന് തയാറെടുക്കേണ്ടി വരികയായിരുന്നു.
      Published by:user_57
      First published: