HOME » NEWS » Film » DEAR FRIEND WHO GAVE STRENGTH TO MY FILM CAREER SURESH GOPI ON THE DEATH OF DENNIS JOSEPH

'എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകര്‍ന്ന പ്രിയ സുഹൃത്ത്'; ഡെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ സുരേഷ് ഗോപി

എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകര്‍ന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു

News18 Malayalam | news18-malayalam
Updated: May 10, 2021, 11:23 PM IST
'എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകര്‍ന്ന പ്രിയ സുഹൃത്ത്'; ഡെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ സുരേഷ് ഗോപി
ഡെന്നിസ് ജോസഫ്
  • Share this:
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വേര്‍പാടില്‍ അനുശോചിച്ച് നടന്‍ സുരേഷ് ഗോപി. 'സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകര്‍ന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട!' സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം ആയിരുന്നു ഡെന്നീസ് ജോസഫിന്റെ അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നാല്‍പ്പഞ്ചില്‍ അധികം സിനിമകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേത് ആയിരുന്നു.

Also Read-'വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത്'; ഡെന്നിസ് ജോസഫിനെ ഓര്‍ത്ത് മമ്മൂട്ടി

ഡെന്നീസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരന്‍ സിനിമയിലേക്ക് നടന്നു കയറിയത് വലിയ പ്രയാസപ്പെടാതെ ആണെന്നു പറയാം. സിനിമാ ബന്ധമുള്ള ഒരു കുടുംബത്തില്‍ ജനിച്ചതു കൊണ്ട് തിരക്കഥാ കൃത്ത് എന്ന നിലയിലേക്ക് വരാന്‍ വെള്ളം കോരുകയും വിറക് വെട്ടുകയും ഒന്നും വേണ്ടി വന്നില്ല, ആദ്യ ചിത്രത്തില്‍ സ്വന്തം ക്രെഡിറ്റ് നഷ്ടമായി എന്നതൊഴിച്ചാല്‍. അഞ്ചു സൂപ്പര്‍ ഹിറ്റുകള്‍ തുടര്‍ക്കഥയായതോടെ രചനാ തന്ത്രം കൊണ്ട് തിരയെഴുത്തിന്റെ ലോകത്ത് ആ ചെറുപ്പക്കാരന്‍ സ്വന്തം കസേര വലിച്ചിട്ട് ഇരിക്കാന്‍ അധികം താമസമുണ്ടായില്ല.

Also Read-'ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും' - മോഹൻലാൽ

ഒരു വര്‍ഷം കൊണ്ട് ഇന്ദ്രജാലം പോലെ ഡെന്നീസിന്റെ അക്ഷരങ്ങള്‍ക്ക് പൊന്നും വിലയായി. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായ രാജാവിന്റെ മകന്‍, താരപരിവേഷത്തിനപ്പുറം നിന്ന് മമ്മൂട്ടിക്ക് കച്ചവട സിനിമയില്‍ കുതിപ്പ് നല്‍കിയ നിറക്കൂട്ട്, സിനിമയില്‍ നിന്നും ഇല്ലാതാകുമോ എന്ന് ഭയന്ന കാലത്ത് മമ്മൂട്ടി എന്ന നടനെയും താരത്തെയും തിരികെ കൊണ്ടുവന്ന ന്യൂഡല്‍ഹി അങ്ങനെ സൂപ്പര്‍ ഹിറ്റുകളുടെ വര്‍ഷ കാലം.
Published by: Jayesh Krishnan
First published: May 10, 2021, 11:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories