• HOME
  • »
  • NEWS
  • »
  • film
  • »
  • ചുവന്ന ഓഫ് ഷോൾഡർ ഗൗണിൽ ദീപിക; ചിത്രത്തിന് രൺവീറിന്റെ തകർപ്പൻ കമന്റ്

ചുവന്ന ഓഫ് ഷോൾഡർ ഗൗണിൽ ദീപിക; ചിത്രത്തിന് രൺവീറിന്റെ തകർപ്പൻ കമന്റ്

മൂന്ന് ചിത്രങ്ങളാണ് ദീപിക പങ്കുവെച്ചത്. രണ്ടെണ്ണം ക്ലോസ്അപ് ലുക്കിലും ഒരെണ്ണം ഫുൾ ലെംഗ്തിലുമാണ്.

deepika

deepika

  • Last Updated :
  • Share this:
    ഉറ്റ സുഹൃത്തിന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ശേഷം വീണ്ടും ജോലിത്തിരക്കുകളിലേക്ക് എത്തിയിരിക്കുകയാണ് ദീപിക പദുക്കോൺ. തന്റെ തിരിച്ചുവരവറിയിച്ചു കൊണ്ട് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇതിന് ഭർത്താവും നടനുമായ രൺവീർ സിംഗ് തകർപ്പൻ മറുപടിയാണ് നൽകിയിരിക്കുന്നത്.

    also read:കണ്ണെഴുതി ലിപ്സ്റ്റിക്കിട്ട് വെളുത്ത് സുന്ദരിയായി സ്മൃതി മന്ദാന; ഫോട്ടോഷോപ്പ് ചിത്രത്തെ ചൊല്ലി ട്വിറ്ററിൽ പോര്

    മൂന്ന് ചിത്രങ്ങളാണ് ദീപിക പങ്കുവെച്ചത്. രണ്ടെണ്ണം ക്ലോസ്അപ് ലുക്കിലും ഒരെണ്ണം ഫുൾ ലെംഗ്തിലുമാണ്. കടുംചുവപ്പ് ഓഫ് ഷോൾഡർ ഗൗണാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം ഗോൾഡൺ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. പോണിടെയിലായി മുടികെട്ടി ഗൗണിന്റെ അതേനിറത്തിലുള്ള ലിപസ്റ്റിക്കും ഇട്ടിട്ടുണ്ട്. ചുവന്ന ഹൈഹീൽ ഓപ്പൺ ഷൂവും ധരിച്ചിട്ടുണ്ട്.

     




    എല്ലാ ചിത്രത്തിനും ഓരേ അടിക്കുറിപ്പ് തന്നെയാണ് ദീപിക നൽകിയിട്ടുള്ളത്. ആളുകൾക്ക് വിശപ്പ് ഉണ്ടാക്കുന്ന നിറമാണ് ചുവപ്പ്. ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യു. ചുവപ്പ് ആളുകളെ ആവേശത്തിലാക്കുകയും ഊർജം നൽകുകയും ചെയ്യും. കൂടാതെ ഹൃദയമിടിപ്പ് വർധിപ്പിക്കും. ഇക്കാര്യങ്ങളാണ് ഇന്ന് ഞാൻ ചെയ്യാൻ പോകുന്നത്-ദീപിക കുറിച്ചു.

     




    ഇതിനാണ് രൺവീർ മറുപടിയുമായി എത്തിയത്. ഈ കാര്യങ്ങളെല്ലാം ഇപ്പോൾ എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുകയാണ്- എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. ആറുവർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ദീപികയും രൺവീറും വിവാഹിതരായത്.
    First published: