• HOME
  • »
  • NEWS
  • »
  • film
  • »
  • DEEPIKA PADUKONE DONATES 10 LAKH RS TO CHHAPAAK CO STAR ACID ATTACK SURVIVOR

Deepika Padukone | ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് സഹായവുമായി ദീപിക പദുക്കോണ്‍; വൃക്ക മാറ്റി വയ്ക്കാനായി നല്‍കിയത് 15 ലക്ഷം രൂപ

താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്

Deepika Padukone

Deepika Padukone

  • Share this:
    ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് സഹായവുമായി ദീപിക പദുക്കോണ്‍; വൃക്ക മാറ്റി വയ്ക്കാനായി നല്‍കിയത് 15 ലക്ഷം രൂപ

    ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് വൃക്ക മാറ്റി വെയ്ക്കാനായി 15 ലക്ഷം രൂപ നല്‍കി ബോളീവുഡ് നടി ദീപിക പദുക്കോണ്‍. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.

    16 ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സക്കാവശ്യമായ പണമാണ് ദീപിക നല്‍കിയത്. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്.

    അതേ സമയം ഓഗസ്റ്റ് പകുതിയോടെ, ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഒരു സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചത്.

    ബോളിവുഡിലെ സ്ത്രീ - പുരുഷ വേതന വിടവിനെതിരെ ദീപിക പദുക്കോണ്‍ നിരന്തരം ശബ്ദം ഉയര്‍ത്താറുണ്ട്. വേതന വ്യത്യാസത്തിനെതിരെ ദീപിക പദുക്കോണ്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍, ശമ്പള അസമത്വം ബോളിവുഡിന്റെ മാത്രം പ്രശ്‌നമാണോ? ഇന്ത്യയിലെ ഗ്ലാമര്‍ തൊഴിലുകളിലൊന്നായ സ്‌പോര്‍ട്‌സിനും വലിയ ശമ്പള വിടവ് ഉണ്ട്. ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിയില്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന ശമ്പളത്തില്‍ കുറഞ്ഞത് പത്ത് മടങ്ങ് വേതന വിടവ് ഉണ്ടെന്ന് ഫെമിനിസം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    Also Read - Sidharth Shukla passes away | ബിഗ് ബോസ് താരം സിദ്ധാർഥ് ശുക്ല അന്തരിച്ചു
     ബിഗ് ബോസ് താരവും നടനുമായ സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു. മരണം സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ എത്തിയതും മരിച്ച നിലയിലായിരുന്നു എന്ന് മുംബൈ കൂപ്പർ ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഉറങ്ങുന്നതിനു മുമ്പ് അദ്ദേഹം ചില മരുന്നുകൾ കഴിച്ചെന്നും അതിനു ശേഷം ഉണർന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുജനങ്ങൾക്ക് വിട്ടുനൽകും. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.


    സിദ്ധാർഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാൻസ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാർത്ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശർമ്മ കെ ദുൽഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ 'ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3'യിൽ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു.

    Published by:Karthika M
    First published:
    )}