• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദീപികയും ഇനി മെഴുകു പ്രതിമ

news18india
Updated: July 23, 2018, 8:50 PM IST
ദീപികയും ഇനി മെഴുകു പ്രതിമ
news18india
Updated: July 23, 2018, 8:50 PM IST
ന്യൂഡൽഹി: ലോക പ്രശസ്ത താരങ്ങൾക്കൊപ്പം മാഡം തുസ്സൗദ് മെഴുക് മ്യൂസിയത്തിൽ ഇനി ബോളിവുഡ് താരം ദീപിക പദുക്കോണും. ലണ്ടനിലും ഡൽഹിയിലും ദീപികയുടെ മെഴുക് പ്രതിമ വരുന്നുണ്ട്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലോക ശ്രദ്ധ നേടിയ താരമാണ് ദീപിക പദുക്കോൺ. ലണ്ടനിലായിരിക്കും ദീപികയുടെ  പ്രതിമ ആദ്യം സ്ഥാപിക്കുന്നത്. 2019ന് മുമ്പ് തന്നെ ഇതുണ്ടാകും. ഡൽഹിയിൽ കുറച്ച് മാസങ്ങൾക്ക് ശേഷമായിരിക്കും പ്രതിമ സ്ഥാപിക്കുക.



ഈ വർഷം ടൈംസ് പുറത്തു വിട്ട ഏറെ സ്വാധീനമുള്ള ലോക പ്രശസ്തരായ 100 പേരുടെ പട്ടികയിൽ ദീപികയും ഇടംനേടിയിരുന്നു. കുറഞ്ഞ സമയം കൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ ദീപിക ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫിലിംഫെയർ അവാർഡ്, ഐഐഎഫ്എ, ഏഷ്യൻ ഫിലിം അവാർഡ്, സിഎൻഎൻ- ഐബിഎൻ ഇന്ത്യൻ ഓഫ് ദി ഇയർ, പീപ്പിൾസ് ചോയ്സ് തുടങ്ങിയത് അവയിൽ ചിലത് മാത്രമാണ്. ബോളിവുഡിന് പുറമെ ഹോളിവുഡ് ചിത്രമായ ത്രിപ്പിൾ എക്സിലും ദീപിക അഭിനയിച്ചിട്ടുണ്ട്.



മെഴുക് പ്രതിമക്കായി ദീപികയുടെ രൂപം വിശകലനം ചെയ്യുന്നതിന് മാഡം തുസ്സൗദിലെ വിദഗ്ധർ ദീപികയുമായി കൂടിക്കാഴ്ച നടത്തി. ദീപികയുടെ 200 ഓളം അളവുകളും നിരവധി ചിത്രങ്ങളും അവർ ശേഖരിച്ചിട്ടുണ്ട്.

വളരെയധികം സന്തോഷമുണ്ടെന്ന് ദീപിക പ്രതികരിച്ചു. മാഡം തുസ്സൗദ്സിലെ വിദഗ്ധർക്കൊപ്പമുള്ള അനുഭവം വേറിട്ടതായിരുന്നുവെന്നും ദീപിക പറഞ്ഞു. പ്രതിമ വളരെയധികം ആകർഷണീയമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപിക.

ലോകത്തുടനീളം നിരവധി ആരാധകരുള്ള താരമാണ് ദീപികയെന്ന് മെർലിൻ എന്റർടൈൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജറും ഡയറക്ടറുമായ അൻഷുൽ ജെയ്ൻ പറഞ്ഞു. മാഡം തുസ്സൗദിൽ സന്ദർശകരുടെ കാര്യങ്ങൾ നോക്കുന്നത് മെർലിൻ എന്റർടൈൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ്.
Loading...

ഡൽഹി കൊണാട്ട് പ്ലേസിലുള്ളത് മാഡം തുസ്സൗദിന്റെ 22ാം ശാഖയാണ്. ഡിസംബറിലാണ് ഇത് ആരംഭിച്ചത്.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626