നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു; ഇപ്പോൾ വന്നിരിക്കുന്നത് ശബ്ദ സന്ദേശം; ദീപികയ്ക്ക് എന്തുപറ്റി?

  പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു; ഇപ്പോൾ വന്നിരിക്കുന്നത് ശബ്ദ സന്ദേശം; ദീപികയ്ക്ക് എന്തുപറ്റി?

  ദീപികയുടെ സോഷ്യൽമീഡിയ അക്കൗണ്ടിലെ ആദ്യ പോസ്റ്റും ഒരേയൊരു പോസ്റ്റും ഈ ശബ്ദ സന്ദേശമാണ്.

  ദീപിക പദുകോൺ

  ദീപിക പദുകോൺ

  • Share this:
   എന്താണ് നടക്കുന്നതെന്ന് ദീപിക പദുകോണിന്റെ ആരാധകർക്ക് ഒരു പിടിയും കിട്ടുന്നില്ല. 2021 പുലർന്നപ്പോൾ പ്രിയതാരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് കാലിയായിരിക്കുന്നതാണ് കണ്ടത്. ഇൻസ്റ്റഗ്രാമടക്കമുള്ള അക്കൗണ്ടുകളിലെ പോസ്റ്റുകളെല്ലാം താരം ഡിലീറ്റ് ചെയ്തിരുന്നു.

   ദീപികയുടെ അക്കൗണ്ട് ഹാക്ക് ചെയ്പ്പെട്ടതാകാമെന്നും സോഷ്യൽമീഡിയ ലൈഫ് അവസാനിപ്പിച്ചെന്നുമൊക്കെ ആരാധകർ ചർച്ച ചെയ്യുന്നതിനിടയിൽ ദേ വരുന്നു ഒരു ശബ്ദ സന്ദേശം. ദീപികയുടെ സോഷ്യൽമീഡിയ അക്കൗണ്ടിലെ ആദ്യ പോസ്റ്റും ഒരേയൊരു പോസ്റ്റും ഈ ശബ്ദ സന്ദേശമാണ്.

   2020 ലെ അനുഭവങ്ങളെ കുറിച്ചും പുതിയ വർഷത്തെ കുറിച്ചുള്ള പ്രതീക്ഷകളുമാണ് 32 സെക്കന്റുള്ള ശബ്ദ സന്ദേശത്തിലുള്ളത്. തന്റെ ഓഡിയോ ഡയറി എന്നാണ് പുതിയ പോസ്റ്റിനെ താരം വിശേഷിപ്പിച്ചിരിക്കുന്നത്. 2021 ൽ എല്ലാവർക്കും ആരോഗ്യവും മനസ്സമാധാനവും നേർന്നു കൊണ്ടാണ് ഓഡിയോ അവസാനിക്കുന്നത്.   You may also like:സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍

   എന്താണ് ദീപിക പദുകോൺ ഉദ്ദേശിക്കുന്നതെന്ന് മാത്രം ആരാധകർക്ക് മനസ്സിലായിട്ടില്ല. ഇനി മുതൽ ഫോട്ടോയും വീഡിയോയും ഇല്ലാതെ ഇതുപോലെ ഓഡിയോ ഡയറി മാത്രമായിരിക്കുമോ താരത്തിന്റ അക്കൗണ്ടിൽ കാണാനാകുക എന്ന് സംശയിക്കുന്നവരുമുണ്ട്.

   ഇൻസ്റ്റഗ്രാമിൽ 52.5 മില്യൺ ഫോളോവേഴ്സാണ് ദീപികയുടെ പേജിനുള്ളത്. ഫെയ്സ്ബുക്കിൽ നാല് കോടിയോളം പേരും ട്വിറ്ററിൽ 2.7 കോടിയോളം പേരുമാണ് ദീപികയെ ഫോളോ ചെയ്യുന്നത്. ബ്രാൻഡ് പ്രമോഷനുകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവും ഇൻസ്റ്റഗ്രാമിലൂടെ ദീപികയ്ക്ക് ലഭിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് ദീപിക.
   Published by:Naseeba TC
   First published: