നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രിയ വാര്യരുടെ വൈറൽ കണ്ണിറുക്കൽ കടമെടുത്ത് ദീപിക; മറുപടിയുമായി പ്രിയ

  പ്രിയ വാര്യരുടെ വൈറൽ കണ്ണിറുക്കൽ കടമെടുത്ത് ദീപിക; മറുപടിയുമായി പ്രിയ

  വീഡിയോയുടെ അവസാനം പ്രിയ വാര്യരിൽ നിന്ന് കിട്ടിയത് എന്ന് ദീപിക കുറിച്ചിട്ടുണ്ട്.

  പ്രിയ, ദീപിക

  പ്രിയ, ദീപിക

  • Share this:
   പ്രിയ പ്രകാശ് വാര്യർ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്കെത്തുന്നത് വൈറലായൊരു കണ്ണിറുക്കലാണ്.  അരങ്ങേറ്റ ചിത്രമായ ഒരു അഡാറ് ലൗവിലെ സഹപാഠിയെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കൽ. സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു പ്രിയയുടെ ആ കണ്ണിറുക്കൽ. ഇപ്പോഴിതാ ആ കണ്ണിറുക്കൽ കടമെടുത്തിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണും.

   also read:2019 ലെ മലയാള സിനിമയിലെ മികച്ച സ്ത്രീ കഥാപാത്രങ്ങള്‍

   പുതിയ ചിത്രം ചപാകിന്റെ പ്രൊമോഷൻ തിരക്കിലാണ് ദീപിക. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലുള്ള ദീപിക സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ചിത്രത്തിന്റെ സെറ്റിലെ രസകരമായ രംഗങ്ങൾ ഡിപിസം എന്ന പേരിൽ ദീപിക പങ്കുവെച്ചിട്ടുണ്ട്.

   അത്തരത്തിൽ ദീപിക പങ്കുവെച്ച ഒരു വീഡിയോയിലാണ് പ്രിയ വാര്യരുടെ കണ്ണിറുക്കൽ കടമെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായിക മേഘ്ന ഗുൽസാറുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് പ്രിയയെപ്പോലെ ദീപിക കണ്ണിറുക്കി കാണിക്കുന്നത്.

        
   View this post on Instagram
    

   Episode 3 of #dpisms !!!😉 @priya.p.varrier #chhapaak #10thjanuary


   A post shared by Deepika Padukone (@deepikapadukone) on


   # ഏപ്പിസോഡ്3 ഓഫ് ഡിപിസം!!! @പ്രിയ.പി .വാര്യർ എന്ന കുറിച്ചു കൊണ്ടാണ് ദീപിക വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയുടെ അവസാനം പ്രിയ വാര്യരിൽ നിന്ന് കിട്ടിയത് എന്ന് ദീപിക കുറിച്ചിട്ടുണ്ട്.

   ഇതിനോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയ. ദേവി സ്വയം കണ്ണുചിമ്മുമോ?!!! 2019 അവസാനിക്കാൻ ഇതിലും നല്ല വഴികളില്ല- എന്നായിരുന്നു പ്രിയയുടെ മറുപടി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പ്രിയ മറുപടി പങ്കുവെച്ചിരിക്കുന്നത്.
   Published by:Gowthamy GG
   First published:
   )}