• HOME
  • »
  • NEWS
  • »
  • film
  • »
  • ദീപിക രൺവീറിനെ വിവാഹം ചെയ്യാനുള്ള കാരണമെന്ത്? വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

ദീപിക രൺവീറിനെ വിവാഹം ചെയ്യാനുള്ള കാരണമെന്ത്? വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

Deepika Reveals Why She Got Married To Ranveer Singh | 'സമാനതകളില്ലാത്ത' ആ സ്വഭാവ സവിശേഷത കൂടുതൽ പുരുഷന്മാരിൽ കണ്ടെങ്കിൽ എന്ന് ദീപിക ആഗ്രഹം പ്രകടിപ്പിക്കുന്നു

ദീപികയും രൺവീർ സിംഗും

ദീപികയും രൺവീർ സിംഗും

  • Last Updated :
  • Share this:
    ആരാധകർ ഡീപ്-വീർ എന്ന് വിളിക്കുന്ന ദീപിക പദുകോൺ, രൺവീർ സിംഗ് ദമ്പതികൾ വിവാഹം കഴിഞ്ഞത് മുതൽ എന്നും പൊതുവിടങ്ങളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. ഇവർക്കിടയിലെ പരസ്പര വിശ്വാസവും സ്നേഹവും ഉത്തമ മാതൃകയായാണ് എല്ലാവരും കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ ഭർത്താവിനെ പ്രകീർത്തിക്കുന്ന ദീപികയെപ്പറ്റിയാണ് ചർച്ച.

    എന്തുകൊണ്ടാണ് രൺവീറിനെ വിവാഹം കഴിക്കാൻ തീരുമാനമെടുത്തതെന്നും ഈ വീഡിയോയിൽ ദീപിക വെളിപ്പെടുത്തുന്നു.

    ഏഴു വർഷങ്ങൾക്ക് മുൻപ് രൺവീറിനെക്കാൾ താരമൂല്യമുണ്ടായിരുന്നു ദീപികയ്ക്ക്. എന്നാൽ തന്നെക്കാൾ കൂടുതൽ സമ്പാദിക്കുന്നത് ദീപികയാണെന്നതിനോ, തന്നെക്കാൾ ദീപികയുടെ കരിയറാണ് വിജയകരമെന്നോ എന്നുള്ള വിഷയങ്ങൾ രൺവീറിനെ ബാധിച്ചിരുന്നില്ല. തീർത്തും 'സമാനതകളില്ലാത്ത' ഈ സ്വഭാവ സവിശേഷത കൂടുതൽ പുരുഷന്മാരിൽ കണ്ടെങ്കിൽ എന്ന് ദീപിക ആഗ്രഹം പ്രകടിപ്പിക്കുന്നു. രൺവീറിനെ വിവാഹം കഴിക്കാനുള്ള കാരണം വീഡിയോയിൽ പറയുന്നത് കേൾക്കാം (വീഡിയോ ചുവടെ):




    "രൺവീർ വളരെയേറെ പിന്തുണ നൽകുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്തത്. എന്റെ വിജയത്തെ, എന്റെ സമ്പാദ്യത്തെ അദ്ദേഹം മാനിക്കുന്നു."

    ദീപികയും രൺവീറും അടുത്തതായി ഒന്നിച്ചു വേഷമിടുന്ന സ്പോർട്സ് ചിത്രം 83 റിലീസിന് കാത്തുനിൽക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം 1983ലെ ലോകകപ്പ് വിജയം നേടിയതിന്റെ ഓർമ്മകളിൽ നിർമ്മിക്കുന്ന ചിത്രമാണ്. കപിൽ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രൺവീറാണ്. ദീപികയാണ് രൺവീറിന്റെ ഭാര്യയുടെ വേഷത്തിൽ. കബീർ ഖാൻ ആണ് സംവിധാനം.

    നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലും ദീപിക വേഷമിടുന്നുണ്ട്. പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ.
    Published by:meera
    First published: