• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'വിവാഹം കുട്ടിക്കളിയല്ല' ; ഗോസിപ്പുകളോട് പ്രതികരിച്ച് ദീപിക

news18india
Updated: July 2, 2018, 12:17 PM IST
'വിവാഹം കുട്ടിക്കളിയല്ല' ; ഗോസിപ്പുകളോട് പ്രതികരിച്ച് ദീപിക
news18india
Updated: July 2, 2018, 12:17 PM IST
രൺവീർ- ദീപിക വിവാഹ വാർത്തകൾ ഗോസിപ്പുകളിൽ ഇടം നേടിയിട്ട് ഏറെക്കാലമായി. ഇരുവരും നവംബറിൽ വിവാഹിതരാകുമെന്നാണ് ഒടുവിലത്തെ വാർത്തകൾ. എന്നാൽ വാർത്തകളോട് ദീപികയോ രൺവീറോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിവാഹ വാർത്തകളെ കുറിച്ച് സൂചന നൽകിയിരിക്കുകയാണ് ദീപിക പദുക്കോൺ. ശരിയായ സമയത്ത് തന്നെ വിവാഹം ഉണ്ടാകുമെന്നാണ് ദീപിക പറഞ്ഞത്.

ഞാൻ പരമാവധി ഇത്തരം പ്രചരണങ്ങൾ നിന്ന് വിട്ടു നിൽക്കാറുണ്ട്. പക്ഷേ ഗോസിപ്പുകളെ നിയന്ത്രിക്കാനോ, അല്ലെങ്കിൽ ഇല്ലാതാക്കാനോ ഞാൻ ശ്രമിക്കാറില്ല. കാരണം എനിക്ക് സമയം ഇല്ല. വിവാഹം കുട്ടിക്കളിയല്ല. ശരിയായ സമയത്ത് വിവാഹം നടക്കും. എന്റെ മാതാപിതാക്കളാണ് ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ദമ്പതിമാർ. അവരാണ് എന്റെ മാതൃക.- ദീപിക പറഞ്ഞു.

കുട്ടികൾ ഉണ്ടാകുന്നതും സ്വന്തമായി കുടുംബം ഉണ്ടാകുന്നതും തനിക്ക് ഏറെ ഇഷ്ടമാണെന്നും ദീപിക പറഞ്ഞു. നവംബർ 10ന് മുംബൈയിൽ വെച്ച് ദീപികയും രൺവീറും വിവാഹിതരാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. ദീപികയോ രൺവീറോ ഉടൻ തന്നെ ഇക്കാര്യം വ്യക്തമാക്കുമെന്നാണ് ഇരുവരുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

പദ്മാവതിന് ശേഷം സിംബ, ഗള്ളി ബോയ്സ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് രൺവീർ. രൺവീറിന്റെ തിരക്കുകൾ അവസാനിക്കാനാണ് നവംബറിൽ വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ. അതേസമയം പദ്മാവതിന് ശേഷം ദീപിക പുതിയ ചിത്രങ്ങളൊന്നും തന്നെ ഏറ്റെടുത്തിട്ടില്ല. വിവാഹത്തിനായുള്ള ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന്റെ തിരക്കിലാണ് ദീപിക എന്നാണ് വാർത്തകൾ.
First published: July 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍